HOME
DETAILS
MAL
'ചര്‍ച്ചയില്‍ സന്തുഷ്ടര്‍':കടകള്‍ തുറക്കുന്ന കാര്യം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് വ്യാപാരികള്‍
backup
July 16 2021 | 11:07 AM
തിരുവനന്തപുരം: കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സംതൃപ്തരെന്ന് വ്യാപാരികള്‍. കടകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍.
കടകള്‍ തുറക്കുന്നതിനായുള്ള സമരത്തില്‍ നിന്ന് പിന്മാറിയതായും നസറുദ്ദീന്‍ അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വ്യാപാരികള്‍ പറഞ്ഞു. ഓണം വരെ കടകള്‍ തുറക്കുന്നതിലാണ് വ്യാപാരികള്‍ അനുമതി തേടിയത്. എന്നാലിത് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശം ഭീഷണിയായിരുന്നില്ലെന്നും ടി നസറുദ്ദീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."