HOME
DETAILS
MAL
യു.എന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിന് ഇന്ത്യക്ക് ശ്രീലങ്കയുടെ പിന്തുണ
backup
September 28 2022 | 07:09 AM
കൊളംബോ: ഐക്യരാഷ്ടസഭ രക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് ശ്രീലങ്ക. ഇന്ത്യക്കും ജപ്പാനും രക്ഷാസമിതി സ്ഥിരാംഗത്വം നല്‍കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് ലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ പറഞ്ഞു. മുന്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വിക്രമസിംഗെ ഇപ്പോള്‍ ജപ്പാനിലാണുള്ളത്.
ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന് ദക്ഷിണാഫ്രിക്ക രണ്ടു ദിവസം മുമ്പ് ന്യൂയോര്‍ക്കില്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ അഞ്ച് സ്ഥിരാംഗങ്ങളും 10 താല്‍ക്കാലിക അംഗങ്ങളുമാണുള്ളത്. സ്ഥിരാംഗത്വമുള്ള രാജ്യങ്ങള്‍ക്ക് പ്രമേയങ്ങള്‍ വീറ്റോ ചെയ്യാനുള്ള അധികാരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."