HOME
DETAILS
MAL
അൽ അഹ്ഹസ എസ് ഐ സി രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു
backup
September 07 2023 | 06:09 AM
അൽ അഹ്സ: മുഹറം 1 മുതൽ സഫർ 30 വരെ രണ്ട് മാസം നീണ്ടു നിൽക്കുന്ന തന്ബീഹ് 3 ദ്വൈമാസ കാംപയിനിൻ്റെ ഭാഗമായി സമസ്ത ഇലാമിക് സെന്റർ അൽ അഹ്സ സെൻട്രൽ കമ്മിറ്റി രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു. മഹാസിൻ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ഹോസ്പ്പിറ്റലുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
വെള്ളിയാഴ്ച്ച 3 മണിക്ക് തുടങ്ങിയ രക്തധാന ക്യാമ്പിൽ അൽ ഹസയിലെ വിവിധ എരിയകളിൽ നിന്നുള്ള നിരവധി ആളുകൾ ജീവ രക്തം പകുത്തു നൽകി. എസ് ഐ സി അൽ അഹ്സ വിഖായ വിങിൻ്റെ നേതൃത്വത്തിൽ നടന്ന കാംപിന് വിഖായ നേതാക്കളായ സജീർ ഉംറാൻ, മുനീർ എന്നിവർ മേൽനോട്ടം നൽകി. എസ് ഐ സി ഈസ്റ്റേൺ പ്രൊവിൻസ് ചെയർമാൻ സയ്യിദ് ഹബീബ് തങ്ങൾ, ജോയ്ൻ്റ് സെക്രട്ടറി നിസാർ വളമംഗലം എന്നിവർ കാംപിൽ പങ്കെടുത്തു. തൻബീഹ് 3 കാംപയിനിൻ്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങളാണ് അൽ അഹ്സ സെൻട്രൽ കമ്മിറ്റി നടത്തി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."