ഉത്സവദിനങ്ങൾ കൂടുതൽ അന്തർസംസ്ഥാന സർവിസുകളുമായി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം •മഹാനവമി, വിജയദശമി, ദസറ ഉത്സവങ്ങളോട് അനുബന്ധിച്ച് ഇന്നുമുതൽ ഒക്ടോബർ 12 വരെ കെ.എസ്.ആർ.ടി.സിയും കെ.എസ്.ആർ.ടി.സി – സ്വിഫ്റ്റും കൂടുതൽ അന്തർ സംസ്ഥാന സർവിസുകൾ നടത്തും.
ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് അധിക സർവിസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി ബസുകളിൽ റിസർവേഷൻ പൂർത്തിയായതിന് ശേഷമാകും ആവശ്യമെങ്കിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ ഈ റൂട്ടുകളിൽ സർവിസ് നടത്തുക.
ബംഗളൂരു – കോഴിക്കോട്, (മൈസൂർ – സൂൽത്താൻ ബത്തേരി, കുട്ട – മാനന്തവാടി വഴിയും) ബംഗളൂരു – തൃശൂർ (സേലം – കോയമ്പത്തൂർ – പാലക്കാട് വഴിയും), ബംഗളൂരു – എറണാകുളം (സേലം – കോയമ്പത്തൂർ – പാലക്കാട് വഴിയും), ബംഗളൂരു – കോട്ടയം (സേലം – കോയമ്പത്തൂർ – പാലക്കാട് വഴിയും), ബംഗളൂരു – കണ്ണൂർ (ഇരിട്ടി വഴി), ബംഗളൂരു – പയ്യന്നൂർ (ചെറുപുഴ വഴി), ബംഗളൂരു – തിരുവനന്തപുരം (നാഗർകോവിൽ വഴി), ചെന്നൈ തിരുവനന്തപുരം (നാഗർകോവിൽ വഴി), ചെന്നൈ എറണാകുളം (സേലം – കോയമ്പത്തൂർ വഴി), തിരിച്ചും കെ.എസ്.ആർ.ടി.സിയുടെ സ്കാനിയ, വോൾവോ ബസുകൾ 40 ഓളം സർവിസുകൾ നടത്തും.
ഇതിനുപുറമെ ആവശ്യമുണ്ടെങ്കിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ കണ്ണൂർ – ചെന്നൈ, എറണാകുളം – ചെന്നൈ, ബംഗളൂരു – സേലം – തിരുവനന്തപുരം , പാലക്കാട് – കോയമ്പത്തൂർ – ചെന്നൈ, തിരുവനന്തപുരം – നാഗർകോവിൽ – ബംഗളൂരു, കോഴിക്കോട് – ബത്തേരി – ബംഗളൂരു, കണ്ണൂർ – വിരാജ്പേട്ട – ബംഗളൂരു റൂട്ടുകളിലും സർവിസ് നടത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."