മൂന്നാംതരംഗം ഓഗസ്റ്റില്‍: ഐ.സി.എം.ആര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഓഗസ്റ്റ് അവസാനത്തോടെയുണ്ടാകുമെന്ന് ഐ.സി.എം.ആര്‍ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. സമിരാന്‍ പാണ്ഡ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്നാംതരംഗത്തിന് രണ്ടാംതരംഗം പോലെ ശക്തിയുണ്ടാകുമോയെന്ന് പറയാനാവില്ല.
രോഗപ്രതിരോധശേഷിയില്‍ കുറവുവരുന്നത് മൂന്നാംതംഗത്തിന് ഒരു കാരണമാകാം. കൊവിഡിന്റെ വകഭേദങ്ങള്‍ കൂടുതല്‍ ശേഷി കൈവരിക്കുകയോ പുതിയ വകഭേദം രൂപപ്പെടുകയോ ചെയ്യുന്നതും മൂന്നാംതരംഗത്തിന് കാരണമാണ്. സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പെട്ടെന്ന് എടുത്തുകളയുന്നതും കൊവിഡ് പടരാന്‍ കാരണമാവും.
അതിനിടെ, അടുത്ത 100 ദിവസം നിര്‍ണായകമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് വ്യാപനത്തിലൂടെയുള്ള സ്വാഭാവിക പ്രതിരോധശേഷി കൈവരിക്കാന്‍ നമുക്കായിട്ടില്ല. നിലവില്‍ സാഹചര്യം നിയന്ത്രണവിധേയമാണ്. ഇതേ സാഹചര്യം നിലനിര്‍ത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാഹചര്യങ്ങളെ നേരിടുന്നതിന് അനുസരിച്ചാണ് തരംഗത്തിന്റെ ശക്തിയില്‍ മാറ്റങ്ങളുണ്ടാകുകയെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. എത്ര തരംഗമുണ്ടാകുന്നുഎന്നതല്ല. എത്ര ശക്തിയില്‍ ഉണ്ടാകുന്നുവെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."