യാത്രക്കിടെ സെല്‍ഫിയെടുത്ത് ആദിത്യ എല്‍.1; ഭൂമിയും ചന്ദ്രനും ചിത്രത്തില്‍, പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ
യാത്രക്കിടെ സെല്‍ഫിയെടുത്ത് ആദിത്യ എല്‍.1; ഭൂമിയും ചന്ദ്രനും ചിത്രത്തില്‍, പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ
ബംഗളുരു: ഇന്ത്യയുടെ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ വണ്‍ അതിന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്ര തുടരുന്നതിനിടെ എടുത്ത ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചു. ഭൂമിയുടേയും ചന്ദ്രന്റെയും ചിത്രങ്ങളും ഒരു സെല്‍ഫിയും ഇതില്‍ പെടുന്നു. ഇവ സാമൂഹിക മാധ്യമമായ എക്‌സിലൂടെ ഐ.എസ്.ആര്‍.ഒ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിലവില്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന പേടകത്തിന്റെ ഭ്രമണ പഥം ഇതിനകം രണ്ട് തവണ ഉയര്‍ത്തിക്കഴിഞ്ഞു. രണ്ട് തവണ കൂടി ഭ്രമണ പഥ ക്രമീകരണം നടത്തിയതിന് ശേഷം പേടകം ലാഗ്രാഞ്ച് പോയിന്റ് 1 ലേക്കുള്ള ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് കടക്കും.
Aditya-L1 Mission:
— ISRO (@isro) September 7, 2023
?Onlooker!
Aditya-L1,
destined for the Sun-Earth L1 point,
takes a selfie and
images of the Earth and the Moon.#AdityaL1 pic.twitter.com/54KxrfYSwy
സെപ്റ്റംബര്‍ രണ്ടാം തീയതി പകല്‍ 11.50നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നാണ് ആദിത്യ എല്‍1 വിക്ഷേപിച്ചത്. 125 ദിവസംകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചശേഷമാകും 'ആദിത്യ' ലക്ഷ്യസ്ഥാനത്ത് എത്തുക.
ആദിത്യ പകര്‍ത്തിയ സെല്‍ഫിയില്‍ വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫും (വിഇഎല്‍സി), സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്!കോപ്പും (എസ്.യു.ഐ.ടി) വ്യക്തമായി കാണാം. സൂര്യന്റെ വിവിധ പ്രത്യേകതകള്‍ പഠിക്കാനായി ആദിത്യ എല്‍ വണ്ണില്‍ ഘടിപ്പിച്ചിരിക്കുന്ന പേലോഡുകളാണ് ഇവ രണ്ടും.
അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ 10നു പുലര്‍ച്ചെ 2.30നു നടക്കും. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷന്‍ കൂടാതെ മൊറീഷ്യസ്, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളിലുള്ള ഐഎസ്ആര്‍ഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകളും ചേര്‍ന്നാണു പേടകത്തിന്റെ നിയന്ത്രണം നിര്‍വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."