HOME
DETAILS

അട്ടിമറിക്കപ്പെടുന്ന ആനുകൂല്യം അവഗണനയുടെ ആഴം കൂട്ടാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്

  
backup
July 17 2021 | 02:07 AM

5241535463-2

 


സച്ചാര്‍ നിര്‍ദേശം
വീണ്ടും
നടപ്പാക്കണം

സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശ പ്രകാരം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പുകള്‍ അടക്കമുളള മുഴുവന്‍ പിന്നോക്ക ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
അനര്‍ഹമായി ഒന്നും ഈ സമുദായത്തിന് വേണ്ട, എന്നാല്‍ സമുദായത്തിന് അവകാശപ്പെട്ടതും ലഭിച്ചുകൊണ്ടിരുന്നതുമായ ആനുകൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.
ഏത് വിഭാഗത്തിന്റെ പ്രശ്‌നങ്ങളും നീതിപൂര്‍വം കൈകാര്യം ചെയ്യാനും നിയമ പരിരക്ഷ നല്‍കാനും ഭരണകൂടം തയാറാവണം.
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (സമസ്ത ജനറല്‍ സെക്രട്ടറി)

 

തീരുമാനം
പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാതെ

പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാതെയാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച മന്ത്രിസഭാ തീരുമാനം.സ്‌കോളര്‍ഷിപ്പ് രണ്ട് പദ്ധതികളായി നടപ്പാക്കണമെന്നതായിരുന്നു തങ്ങളുടെ നിര്‍ദേശം.
അക്ഷരാര്‍ഥത്തില്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിര്‍ദേശം പുറത്തുവന്നതോടെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമായിവന്ന ആനുകൂല്യങ്ങളോ അല്ലെങ്കില്‍ അതിന്റെ പിറകെ കേരളത്തിന്റെ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പാലോളി കമ്മിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇല്ലാതായി. ഇതിലും മികച്ച ഫോര്‍മുലയായിരുന്നു യു.ഡി.എഫ് മുന്നോട്ടുവച്ചത്.
വി.ഡി സതീശന്‍
(പ്രതിപക്ഷ നേതാവ്)


ഇംപ്ലിമെന്റേഷന്‍ സെല്‍
രൂപീകരിക്കണം

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനെ വിസ്മൃതിയിലാക്കുന്നതാണ്. മുസ്‌ലിം സമുദായത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പൂര്‍ണമായി അവര്‍ക്ക് ലഭ്യമാക്കാന്‍ ഉടന്‍ സച്ചാര്‍ കമ്മിറ്റി ഇംപ്ലിമെന്റേഷന്‍ സെല്‍ രൂപീകരിക്കണം.
സച്ചാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ എന്തിനാണ് മറ്റൊരു കമ്മിറ്റിയെ നിയോഗിച്ചത് എന്നതുതന്നെ പ്രസക്തമായ ചോദ്യമാണ്.
പാലോളി കമ്മിറ്റിയുടെ എല്ലാ നിര്‍ദേശങ്ങളും സച്ചാര്‍ റിപ്പോര്‍ട്ടും നടപ്പാക്കാന്‍ തയാറുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
മുസ്‌ലിം സമുദായത്തിന് അര്‍ഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കണം.
ഡോ. എം.കെ മുനീര്‍
എം.എല്‍.എ


സര്‍ക്കാര്‍
തീരുമാനം ഉചിതം


ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ഉചിതമായ തീരുമാനമാണ് സര്‍ക്കാര്‍ എടുത്തത്.
എല്ലാവരുടെയും അഭിപ്രായം കേട്ടശേഷമാണ് തീരുമാനമെടുത്തത്. ഇന്നത്തെ സാഹചര്യത്തില്‍ എടുക്കാവുന്ന ഏറ്റവും നല്ല തീരുമാനമാണത്.
ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ മുസ്‌ലിം ലീഗ് അവരുടെ അഭിപ്രായം അറിയിച്ചിരുന്നു.
രാഷ്ട്രീയ പ്രതികരണങ്ങള്‍ നല്‍കുന്നത് സ്ഥാപിത താല്‍പര്യക്കാരാണ്. വിഷയത്തില്‍ യോജിപ്പിന്റെ അന്തരീക്ഷം വേണം.
എ. വിജയരാഘവന്‍ സി.പി.എം ആക്ടിങ് സെക്രട്ടറി)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  25 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  27 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago