കൂടുതല്‍ വാക്സിന് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന് കൂടുതല്‍ ഡോസ് വാക്സിന് അനുവദിക്കണമെന്ന് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഇതുവരെ 1.17 കോടി ആളുകള്‍ക്ക് ആദ്യ ഡോസ് വാക്സിനും 44.18 ലക്ഷം പേര്‍ക്ക് രണ്ടു ഡോസ് വാക്സിനും നല്കാന് സാധിച്ചു.
നഷ്ടപ്പെടുത്താതെ ഏറ്റവും വേഗത്തില്‍ വാക്സിന് വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഇതെല്ലാം കണക്കിലെടുത്ത് സംസ്ഥാനത്തിന് ആവശ്യമായ അളവില്‍ വാക്സിന് ലഭ്യമാക്കണം. 60 ലക്ഷം ഡോസ് വാക്സിന് ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ലഭ്യമാക്കാന്‍ കേരളം ആവശ്യപ്പെട്ടിരുന്നു. ജൂലൈ 11ന് തന്നെ ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാനാവശ്യമായ പിന്തുണ കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കൊവിഡ് രണ്ടാംതരംഗം നേരിടുന്നതിന് കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."