HOME
DETAILS

വൈദ്യുതി ബോർഡ് ഓഫിസുകൾ കെ ഫോൺ നെറ്റ്‌വർക്കിലേക്ക് മാറ്റാൻ ഉത്തരവ് 1,768 ഓഫിസുകളിൽ ഇൻട്രാനെറ്റ്, 117 ഇടത്ത് ഇന്റർനെറ്റ്

  
backup
September 28 2022 | 07:09 AM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%ac%e0%b5%8b%e0%b5%bc%e0%b4%a1%e0%b5%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b5%be-%e0%b4%95-2


ബാസിത് ഹസൻ


തൊടുപുഴ • ആശയക്കുഴപ്പം തുടരുമ്പോഴും സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ ഫോൺ നെറ്റ്‌വർക്കിലേക്ക് വൈദ്യുതി ബോർഡ് ഓഫിസുകൾ മാറ്റാൻ ഉത്തരവ്. പ്രാദേശിക ആശയവിനിമയ ശൃംഖലയായ ഇൻട്രാനെറ്റ് സംവിധാനം 1,768 ഓഫിസുകളിലും ഇന്റർനെറ്റ് സംവിധാനം 117 ഓഫിസുകളിലുമാണ് നടപ്പാക്കുന്നത്. വൈദ്യുതി ബോർഡ് ഓഫിസുകൾക്ക് സൗജന്യ കണക്ടിവിറ്റിയാണ് നൽകുന്നത്.


നിലവിൽ ബി.എസ്.എൻ.എൽ, എയർടെൽ കണക്ഷനുകളാണ് കെ.എസ്.ഇ.ബി ഓഫിസുകളിലുള്ളത്. എയർടെൽ പ്രൈമറി നെറ്റ്‌വർക്ക് സർവിസ് പ്രൊവൈഡറായും ബി.എസ്.എൻ.എൽ സെക്കൻഡറി സർവിസ് പ്രൊവൈഡറായുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ എയർടെൽ ഒഴിവാക്കി ബി.എസ്.എൻ.എൽ നിലനിർത്താനാണ് വൈദ്യുതി ബോർഡ് തീരുമാനം. കെ ഫോൺ പ്രൈമറി ലിങ്കായും ബി.എസ്.എൻ.എൽ സെക്കൻഡറിയായും ഉപയോഗിക്കും.
രണ്ട് നെറ്റ്‌വർക്ക് കണക്ഷനുകൾ മാത്രം കൈകാര്യംചെയ്യാൻ ശേഷിയുള്ളതാണ് നിലവിലെ കെ.എസ്.ഇ.ബി ഓഫിസുകളിലെ മോഡം. കെ.എസ്.ഇ.ബിയും കേരളാ സ്‌റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും തമ്മിലുള്ള സംയുക്ത സംരംഭ കരാർ ഒപ്പുവച്ചിട്ടുണ്ട്.


അതേസമയം, കോടികൾ മുടക്കിയ കെ ഫോൺ പദ്ധതി ലാഭകരമായി നടപ്പാക്കാനുള്ള മാർഗരേഖ തയാറാക്കുന്നതിൽ തുടങ്ങി സൗജന്യ കൺക്ഷന് അർഹരായവരുടെ പട്ടിക ശേഖരിക്കുന്നതിൽ വരെ കനത്ത ആശയക്കുഴപ്പം തുടരുകയാണ്. കേരളത്തിലൊട്ടാകെ മികച്ച ഇന്റർനെറ്റ് കണക്ടിവിറ്റി ഒരുക്കാനും ദരിദ്രകുടുംബങ്ങളിൽ ഇന്റർനെറ്റ് സൗജന്യമായി എത്തിക്കാനും ലക്ഷ്യമിടുന്ന പദ്ധതി മേയിൽ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും നാളിതുവരെ നടപടികൾ പ്രായോഗികതലത്തിലേക്ക് എത്തിയിട്ടില്ല. 24,357 സർക്കാർ ഓഫിസുകളിൽ കണക്ഷനെത്തിയെന്ന് അവകാശപ്പെടുമ്പോഴും വെറും നാലായിരം ഓഫിസുകളിൽ മാത്രമാണ് നിലവിൽ ഡാറ്റ എത്തിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago