ഖത്തറില്‍ മൂന്നു മാസത്തെ പൊതുമാപ്പ്
ദോഹ: രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികള്‍ക്കു താമസം നിയമവിധേയമാക്കുന്നതിനും സ്വദേശങ്ങളിലേക്കു പോകുന്നതിനും ഖത്തറില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒന്നു വരെയാണ് പൊതുമാപ്പിന്റെ കാലാവധി. സോഷ്യല്‍മീഡിയയിലൂടെയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം പ്രഖ്യാപിച്ചത്.
വിസാ കാലാവധി കഴിഞ്ഞും റസിഡന്റ്‌സ് പെര്‍മിറ്റ് പുതുക്കാത്തവര്‍ക്കും നിയമവിധേയല്ലാതെ രാജ്യത്തു പ്രവേശിച്ചവര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം. കൂടാതെ താമസ കുടിയേറ്റ നിയമം ലംഘിച്ചതിന്റെ പേരിലുള്ള നിയമനടപടികള്‍ ഒഴിവാക്കാനും നിയമവിധേയമാക്കാനും സാധിക്കും.
2009ലെ നാലാം നമ്പര്‍ നിയമപ്രകാരമുള്ള നടപടികളില്‍നിന്നു പൊതുമാപ്പുകാലത്ത് ഇളവുകള്‍ ലഭിക്കും. നാട്ടിലേക്കു മടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സെര്‍ച്ച് ആന്‍ഡ് ഫോളോഅപ്പ് വിഭാഗവുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. വിശുദ്ധ റമദാനു പുറമേ അപൂര്‍വമായാണ് ഇത്തരത്തിലുള്ള പൊതുമാപ്പ് പ്രഖ്യാപിക്കാറുള്ളത്. 2004ലായിരുന്നു നേരത്തെ ഖത്തറില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. അന്ന് ആറായിരത്തോളം പേര്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."