ആരുമായും ചങ്ങാത്തമില്ല, പകല്‍ പുറത്തിറങ്ങില്ല, പീഡനക്കേസ്: ക്രിസ്റ്റില്‍രാജ് കൊടും ക്രിമിനല്‍
ആരുമായും ചങ്ങാത്തമില്ല, പകല്‍ പുറത്തിറങ്ങില്ല, പീഡനക്കേസ്: ക്രിസ്റ്റില്‍രാജ് കൊടും ക്രിമിനല്‍
കൊച്ചി: ആലുവയില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയുടെ അറസ്റ്റ് പെരിയാര്‍ പാലത്തിന് താഴെനിന്ന്. തിരുവനന്തപുരം പാറശാല ചെങ്കല്‍ വ്‌ളാത്താങ്കര സ്വദേശി ക്രിസ്റ്റിനാണ്(36) പിടിയിലായത്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണ്. അടുത്തിടെയാണ് ജയിലില്‍ നിന്നിറങ്ങിയത്. സംശയാസ്പദമായി ആലുവ പാലത്തിന് താഴെ ഒളിച്ചിരിക്കുന്നതായി നാട്ടുകാരാണ് പൊലീസിന് വിവരം നല്‍കിയത്. പൊലീസ് എത്തിയപ്പോള്‍ പ്രതി പെരിയാറിലേക്ക് ചാടിയെങ്കിലും പിടികൂടുകയായിരുന്നു.
2022ല്‍ പെരുമ്പാവൂരില്‍ നടന്ന മോഷണക്കേസിലെ പ്രതിയാണ്. ഇയാള്‍ ശിക്ഷ കഴിഞ്ഞ് വിയ്യുര്‍ ജയിലില്‍ നിന്ന് ഓഗസ്റ്റ് 10നാണ് പുറത്തിറങ്ങിയത്. 2017ല്‍ വയോധികയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെയാണ് ഇയാള്‍ നാട്ടില്‍നിന്ന് മുങ്ങിയത്. ഇയാള്‍ നാട്ടില്‍ വന്നിട്ട് ഒന്നര വര്‍ഷത്തിലേറെയായതായി നാട്ടുകാര്‍ പറയുന്നു. മൃഗങ്ങളെ ഉപദ്രവിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
കുട്ടിക്കാലം മുതലേ മോഷണക്കേസുകളില്‍ പ്രതിയായി. ഇലക്ട്രോണിക് സാധനങ്ങളും മൊബൈലും മോഷ്ടിച്ചായിരുന്നു തുടക്കം. നാട്ടില്‍ ആരുമായും ചങ്ങാത്തമില്ല. വീട്ടുകാരുമായും അടുപ്പം കാണിക്കാറില്ല. ലഹരിമരുന്നിന് അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ വിലങ്ങൂരി രക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. പകല്‍ പുറത്തിറങ്ങാറില്ല. രാത്രിയിലാണ് സഞ്ചാരം. ആലുവ ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."