പ്രതിഷേധക്കാരെ മോചിപ്പിക്കണമെന്ന് ക്യൂബയോട് യു.എന്‍
വാന: സര്‍ക്കാരിനെതിരായ പ്രതിഷേധം വന്‍ പ്രക്ഷോഭമായി മാറിയതിനെ തുടര്‍ന്ന് ക്യൂബയില്‍ പ്രതിസന്ധി തുടരുന്നു.
ക്യൂബന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു ജയിലിലടച്ച പ്രതിഷേധക്കാരെയും മാധ്യമപ്രവര്‍ത്തകരെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ യു.എന്‍ രംഗത്തെത്തി.
ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ വിഭാഗം മേധാവി മൈക്കല്‍ ബാച്ച്‌ലെറ്റാണ് ക്യൂബയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യത്തെ ഉപയോഗിച്ച് നടത്തിയ നടപടികളെ യു.എന്‍ അപലപിക്കുകയും ചെയ്തു.
കൊവിഡ് പ്രതിരോധത്തിലെ വീഴ്ച, തൊഴിലില്ലായ്മ, അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ് തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധവുമായി ദിവസങ്ങള്‍ക്കു മുന്‍പാണ് ക്യൂബയില്‍ ജനം തെരുവിലിറങ്ങിയിരുന്നത്. പ്രതിഷേധക്കാര്‍ക്കു നേരെ കടുത്ത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നൂറിലേറെ പേരെ അറസ്റ്റ് ചെയ്യുകയും സ്ഥാപനങ്ങളും വീടുകളുമടക്കം തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പ്രതിഷേധക്കാര്‍ക്കു പുറത്തുനിന്നു സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അവയൊക്കെ ആസൂത്രിതമാണെന്നുമാണ് സര്‍ക്കാരിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."