HOME
DETAILS
MAL
കൊടി ഉയരുംമുമ്പേ അടി
backup
September 28 2022 | 07:09 AM
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് വെള്ളിയാഴ്ച കൊടിയേറാനിരിക്കെ പാർട്ടി നേതൃസ്ഥാനത്തേക്ക് 75 വയസ് എന്ന നിർബന്ധിത പ്രായപരിധിയെ ചൊല്ലി തമ്മിലടി.
പ്രായപരിധി സംബന്ധിച്ച് ദേശീയ കൗൺസിലിൽ ചർച്ച വന്നെങ്കിലും തീരുമാനം എടുക്കാൻ പാർട്ടിക്ക് കഴിയില്ലെന്നും അതിന് പാർട്ടി ഭരണഘടനയിൽ ഭേദഗതി കൊണ്ടുവരണമെന്നും കാനം വിരുദ്ധ പക്ഷം വാദിക്കുന്നു. എന്നാൽ കേന്ദ്ര നേതൃത്വം അതതു സംസ്ഥാനങ്ങൾക്ക് പ്രായപരിധി തീരുമാനിക്കാമെന്ന് അനുമതി നൽകിയിട്ടുണ്ടെന്നും ഈ സമ്മേളനത്തിൽ കർശനമായി പ്രായപരിധി നടപ്പാക്കുമെന്നുമാണ് കാനം പക്ഷം പറയുന്നത്. പാർട്ടിയിൽ ഇത്രയും വലിയൊരു ചേരിതിരിവ് ഉണ്ടാകുന്നത് ഇതാദ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."