ഇലക്ഷന്‍ അടുക്കുന്നു; പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ കുറഞ്ഞേക്കും; റിപ്പോര്‍ട്ട്
ഇന്ത്യയിലെ വാഹന ഉടമകളെ വലച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നമാണ് പെട്രോളിന്റേയും ഡീസലിന്റേയും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന വില വര്‍ദ്ധനവ്. തെരെഞ്ഞെടുപ്പ് അടുക്കുമ്പോഴൊഴികെ റോക്കറ്റ് വേഗത്തില്‍ മുകളിലേക്ക് ഉയരുന്ന ഇന്ത്യയിലെ ഇന്ധനവിലയില്‍ നിന്നും രക്ഷപ്പെടാനായി ഇലക്ട്രിക്ക് വാഹനത്തിലേക്ക് ചുവടു മാറ്റുകയാണ് ഭൂരിഭാഗം പുത്തന്‍ വാഹന ഉടമകളും.എന്നാല്‍ ഉടന്‍ ചില തെരെഞ്ഞെടുപ്പുകള്‍ വരുന്നതിന് മുന്‍പ് ഇന്ത്യയിലെ ഇന്ധന വിലയില്‍ കുറവ് വരുമെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.
ജെഎം ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിലാണ് ദീപാവലി പ്രമാണിച്ച് പെട്രോള്‍ വിലയില്‍ പരമാവധി 5 രൂപ വരെ കുറവ് സംഭവിക്കുമെന്ന് പരാമര്‍ശിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് രക്ഷാബന്ധന്‍ ആഘോഷങ്ങളുടെ സമയത്ത് രാജ്യത്തെ ഗാര്‍ഹിക എല്‍.പി.ജിയുടെ വില കുറച്ചിരുന്നു.രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ അടക്കം ഉടന്‍ പോളിംഗ് ബൂത്തിലേക്ക് പോകാന്‍ പോകുകയാണ്.
ഇവയില്‍ മധ്യപ്രദേശ് ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി പ്രതിപക്ഷത്താണ്. രാജസ്ഥാന്‍ ഇക്കുറി തിരിച്ചുപിടിക്കാന്‍ കച്ചകെട്ടുന്ന ബിജെപിക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ ജനപ്രിയമായ തീരുമാനങ്ങള്‍ കൂടിയേ തീരൂ. ഇതേടെയാണ്
അടുത്ത ഏതാനും മാസങ്ങളില്‍ പെട്രോള്‍/ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികളെ സര്‍ക്കാര്‍ നിര്‍ബന്ധിക്കുമെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
Content Highlights:petrol diesel prices maybe decreases before upcoming elections
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."