HOME
DETAILS
MAL
ഒമാന്‍- യു.എ.ഇ റെയില്‍വേ കരാര്‍ ഒപ്പിട്ടു
backup
September 28 2022 | 08:09 AM
ദുബൈ: ഒമാന്‍ റെയില്‍വേയും ഇത്തിഹാദ് റെയിലും തമ്മിലുള്ള സഹകരണ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. റെയില്‍വേ മേഖലയില്‍ ഇരു രാജ്യങ്ങളും സഹകരിക്കുന്നതിന്റെ ഭാഗമായാണ് കരാര്‍. ഏകദേശം 3 ബില്യണ്‍ യു.എസ് ഡോളറാണ് ഒമാന്‍ ഇതിനായി നിക്ഷേപിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഒമാന്‍ റെയിലും ഇത്തിഹാദ് റെയിലും സംയുക്തമായി കമ്പനി രൂപീകരിക്കും.സുഹാര്‍ മുതല്‍ അബൂദബി വരെ 303 കി.മീ ദൂരത്തിലാണ് റെയില്‍വേ പദ്ധതി നടപ്പിലാക്കുക. ഈ റൂട്ടില്‍ മണിക്കൂറില്‍ 200 കി.മീ വേഗതയിലാണ് പാസഞ്ചര്‍ ട്രെയിനുകള്‍ ഓടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."