ഷാര്‍ജ പുസ്തക മേള; 'ബുക്കിഷി'ലേക്ക് രചനകള്‍ ക്ഷണിക്കുന്നു
ഷാര്‍ജ: ഈ വര്‍ഷം നവംബര്‍ 1 മുതല്‍ 12 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന 42-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന 'ബുക്കിഷ്' മലയാളം സാഹിത്യ ബുള്ളറ്റിനിലേക്ക് രചനകള്‍ ക്ഷണിച്ചു. ഇന്ത്യക്ക് പുറത്തുള്ള മലയാളികള്‍ക്ക് ഈ മാസം 30 വരെ രചനകള്‍ അയക്കാം. ഈ വര്‍ഷത്തെ പതിപ്പിലും സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. മലയാളത്തിലുള്ള മൗലികമായ മിനിക്കഥ, മിനിക്കവിത, കുഞ്ഞു അനുഭവങ്ങള്‍ തുടങ്ങിയവ രചയിതാവിന്റെ പാസ്‌പോര്‍ട് സൈസ് ഫൊട്ടോ, മൊബൈല്‍ ഫോണ്‍ നമ്പര്‍, താമസിക്കുന്ന സ്ഥലം/എമിറേറ്റ്, വിദ്യാര്‍ത്ഥികളാണെങ്കില്‍ പഠിക്കുന്ന സ്‌കൂള്‍, ക്‌ളാസ്, വയസ് എന്നിവ സഹിതം [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം. മലയാളത്തില്‍ ടൈപ് ചെയ്ത് വേര്‍ഡ് ഫയലില്‍ ലഭിക്കുന്ന വളരെ ചെറിയ സൃഷ്ടികളില്‍ തെരഞ്ഞെടുത്തവ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. പ്രസിദ്ധീകരണം സംബന്ധിച്ച എഴുത്തുകുത്തുകള്‍ ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 4146105, 052 9791510, 050 3016585, 056 7371376(വാട്‌സാപ്പ്).
തുടര്‍ച്ചയായ 9-ാമത്തെ വര്‍ഷമാണ് സൗജന്യ വിതരണത്തിനായി ബുക്കിഷ് പ്രസിദ്ധീകരിക്കുന്നത്. ഇമെയില്‍: [email protected].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."