അഫ്ഗാനില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ദാനിഷ് സിദ്ദീഖിയുടെ മൃതദേഹം റെഡ്‌ക്രോസിന് കൈമാറി
കാബൂള്‍: അഫ്ഗാനിസ്ഥാനിസ്ഥാനിലെ സംഘര്‍ഷമേഖലയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോജേണലിസ്റ്റ് ദാനിഷ് സിദ്ദീഖിയുടെ മൃതദേഹം റെഡ്‌ക്രോസിന് കൈമാറി. താലിബാനാണ് മൃതദേഹം റെഡ്‌ക്രോസിന് കൈമാറിയത്.
അഫ്ഗാന്‍ സേനയ്‌ക്കൊപ്പം പാക് അതിര്‍ത്തിയോടു ചേര്‍ന്ന് സ്പിന്‍ ബോള്‍ഡക് ജില്ലയില്‍ റിപ്പോര്‍ട്ടിങ്ങിനിടെയാണ് താലിബാന്‍ ആക്രമണത്തില്‍ സിദ്ദീഖി കൊല്ലപ്പെട്ടത്.
എന്നാല്‍, സിദ്ദീഖി കൊല്ലപ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ലെന്നാണ് താലിബാന്റെ പ്രതികരണം. യുദ്ധമേഖലയില്‍ പ്രവേശിക്കുന്ന മാധ്യമപ്രവര്‍ത്തകരെപ്പറ്റി ഞങ്ങളോട് കൃത്യമായി അറിയിക്കണം. വേണ്ട രീതിയില്‍ പരിഗണിക്കുമെന്നും താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.
ദാനിഷ് സിദ്ദീഖിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇന്ത്യയിലും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലുമായി സംഘര്‍ഷഭൂമികളിലും പ്രശ്‌നബാധിത മേഖലകളിലും പോയി ദാനിഷ് പകര്‍ത്തിയ ചിത്രങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇന്ത്യയില്‍ സി.എ.എ വിരുദ്ധ സമരത്തിനെതിരായ ആക്രമണങ്ങളുടെയും കര്‍ഷക മാര്‍ച്ചിന്റെയും ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലാളി പലായനത്തിന്റെയും നേര്‍ചിത്രം ലോകത്തിനു മുന്നില്‍ എത്തിച്ചത് ദാനിഷായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കൂട്ടസംസ്‌കാരത്തിന്റെ ചിത്രവും ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു.
അതേസമയം, സിദ്ദീഖിയുടെ വധത്തില്‍ ഇന്ത്യ യു.എന്നില്‍ ശക്തമായി അപലപിച്ചു. യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ സംസാരിക്കുന്നിതിനിടെ വിദേശസെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിഗ്ലയാണ് അപലപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."