എസ്.എം.എഫ് കാരശ്ശേരി പഞ്ചായത്ത് കണ്വന്ഷന്
മുക്കം: കേരളത്തിലെ മഹല്ലു സംവിധാനം പ്രവാചകന് മദീനയില്‍ നടപ്പാക്കിയ സംവിധാനത്തിന്റെ ഭാഗമാണെന്നും ഇതു ശക്തിപ്പെടുത്തേണ്ടതു വിശ്വാസികളുടെ ബാധ്യതയാണെന്നും സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന ജന. സെക്രട്ടറി ഉമ്മര്‍ ഫൈസി മുക്കം അഭിപ്രായപ്പെട്ടു. എസ്.എം.എഫ് കാരശ്ശേരി പഞ്ചായത്ത് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സലാം ഫൈസി മുക്കം അധ്യക്ഷനായി.
നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, റഫീഖ് ദാരിമി, ബാപ്പു മുസ്ലിയാര്, നടുക്കണ്ടി അബൂബക്കര്‍, പി. അലി അക്ബര്‍, പുതിയോട്ടില്‍ അബ്ദുറഹ്മാന്, ഒ.സി മുഹമ്മദ് മാസ്റ്റര്‍, ഗഫൂര്‍ മുസ്ലിയാര്, ടി.പി ഉമ്മര്‍ ഫൈസി സംസാരിച്ചു. ഭാരവാഹികള്‍: യൂനുസ് പുത്തലത്ത്(പ്രസിഡന്റ്), മജീദ് മാസ്റ്റര്‍ നെല്ലിക്കാപറമ്പ് (സെക്രട്ടറി), പി.എം സുബൈര്‍(ട്രഷറര്‍), പി.സി കമ്മുണി ഹാജി, മംഗലം കുഞ്ഞീതു ഹാജി, എം. മജീദ് മാസ്റ്റര്‍ (വൈസ് പ്രസിഡന്റ്), ശിഹാബ് കറുത്തപറമ്പ്, റഫീഖ് ദാരിമി, വി.പി അബ്ദുറഹ്മാന്(ജോ. സെക്രട്ടറി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."