HOME
DETAILS

ജി20: പ്രതീക്ഷയോടെ രാജ്യം

  
backup
September 07 2023 | 18:09 PM

editorial-about-g20-summit

രാജ്യം ആവേശത്തോടെ കാത്തിരുന്ന ജി20 ഉച്ചകോടിക്ക് നാളെ ഡൽഹിയിൽ തുടക്കമാവും. ഇന്ത്യയുടെ അധ്യക്ഷതയിലാണ് ഇത്തവണ ജി20 യോഗം. 19 ലോകരാജ്യങ്ങളുടെ നേതാക്കളും പ്രതിനിധികളും യൂറോപ്യൻ യൂനിയൻ പ്രതിനിധികളും ഉച്ചകോടിയിൽ സംബന്ധിക്കും. ഉച്ചകോടിയിലേക്ക് പ്രത്യേകമായി ക്ഷണിക്കപ്പെട്ട ബംഗ്ലാദേശ്, നെതർലാൻഡ്‌സ്, ഒമാൻ, സിംഗപ്പൂർ, നൈജീരിയ, സ്‌പെയിൻ, യു.എ.ഇ, ഈജിപ്ത്, മൗറീഷ്യസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ആഫ്രിക്കൻ യൂനിയൻ പ്രതിനിധികളുമുണ്ടാകും. ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുമ്പോൾ രാജ്യത്തിന് അഭിമാനത്തിന്റെ നിമിഷങ്ങളാണ്.

നേതാക്കളെ വരവേൽക്കാൻ മാസങ്ങളായി ഒരുക്കത്തിലായിരുന്നു രാജ്യം. ഡൽഹിയിലാകട്ടെ ആറുമാസമായി ഒരുക്കങ്ങൾ അതിവേഗത്തിലായിരുന്നു. തെരുവുകൾ മോടിപിടിപ്പിച്ചു. ഇന്ത്യാഗേറ്റും പരിസരവും പുതിയ നിറങ്ങളിൽ കുളിച്ചൊരുങ്ങി. മന്ത്രാലയങ്ങൾ വർണവിളക്കുകളിൽ തിളങ്ങി. ഇന്ത്യയുടെ പ്രൗഢി വിളിച്ചോതുകയാണ് ഭരണസിരാകേന്ദ്രം.


യൂറോപ്യൻ യൂനിയനോടൊപ്പം ലോകത്തെ വികസിതവും വികസ്വരവുമായ 19 സമ്പദ്‌വ്യവസ്ഥകളുടെ കൂട്ടായ്മയാണ് ജി 20. ആഗോള ജി.ഡി.പിയുടെ 85 ശതമാനവും ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ലോകജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗവും ജി20 അംഗരാജ്യങ്ങളാണ് കൈയാളുന്നത്. ഓരോ വർഷവും നടക്കുന്ന ഉച്ചകോടിക്ക് ഓരോ അംഗരാജ്യമാണ് ആതിഥേയത്വമരുളുക. ഇത്തവണ ഇന്ത്യക്കാണ് അവസരം. ഒരു രാജ്യം, ഒരു കുടുംബം, ഒന്നിച്ചൊരു ഭാവി എന്നതാണ് ഈ ഉച്ചകോടിക്ക് രാജ്യം നൽകിയ മുദ്രാവാക്യം. കൊവിഡ് വ്യാപനം ലോകത്തിന്റെ സാമ്പത്തികവ്യവസ്ഥയെ ഉലച്ചൊരു കാലത്താണ് ഇന്ത്യക്ക് ജി20യുടെ അധ്യക്ഷ പദവി ലഭിക്കുന്നത്.

ലോകത്തിനൊപ്പം ഇന്ത്യയും അതിജീവനത്തിന് പൊരുതിയ കാലമായിരുന്നു അത്. മഹാമാരിയെ നമ്മൾ ഇച്ഛാശക്തികൊണ്ട് അതിജീവിച്ചു. ലോകം ഒറ്റക്കെട്ടായി പുതിയ ചുവടുകളിലേക്ക് മൂന്നേറുന്നതിന്റെ തുടക്കമായാണ് ജി 20 യോഗത്തെ രാജ്യം കാണുന്നത്.വ്യാപാരം, കാലാവസ്ഥാവ്യതിയാനം, ആരോഗ്യം, ടൂറിസം തുടങ്ങിയവയുമായി ബന്ധപ്പെട്ട പൊതുവായ പ്രശ്‌നങ്ങളായിരിക്കും ഡൽഹി ഉച്ചകോടി പ്രധാനമായും ചർച്ച ചെയ്യുക. ആർക്കും അവഗണിക്കാനാവാത്ത സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ലോകം മുന്നേറുമ്പോൾ അതിനൊപ്പം മുന്നേറാനും ചിലപ്പോൾ അതിന്റെ ചലനങ്ങൾക്ക് വേഗം പകരാനും ഇന്ത്യക്ക് ശേഷിയുണ്ട്.

ലോകവേദിയിൽ ഇന്ത്യയുടെ സ്ഥാനം ശക്തമാക്കുന്നതിനും ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കും പടിഞ്ഞാറൻ രാജ്യങ്ങൾക്കുമിടയിൽ സ്വയം പാലമായി മാറാനുമുള്ള അവസരം കൂടിയാണ് ഉച്ചകോടി. വൈവിധ്യങ്ങളുടെയും അവസരങ്ങളുടെയും ഇന്ത്യയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇതിലൂടെ കഴിയും. ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിക്ക് മറുപടിയായാണ് 1999ൽ ജി 20 സ്ഥാപിതമായത്. 2008ലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് കേന്ദ്ര ബാങ്കുകളും അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരും തമ്മിലുള്ള നിർണായക സഹകരണം സുഗമമാക്കുന്ന സ്ഥാപനമായി ജി 20 ഉയർന്നുവന്നു.അതിനുശേഷം, വ്യാപാര ഉദാരവൽക്കരണം പോലുള്ള വിശാലമായ നയലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഗ്രൂപ്പിന് പരിമിത വിജയം മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും ആഭ്യന്തര സാമ്പത്തികവ്യവസ്ഥകളെ ശക്തിപ്പെടുത്തുക,

തീവ്രവാദ ധനസഹായം തടയുക തുടങ്ങിയ സൂക്ഷ്മ സാമ്പത്തിക മാറ്റങ്ങൾ നടപ്പാക്കുന്നതിൽ വിജയം നേടി. വികസ്വര രാഷ്ട്രങ്ങളുമായി ഇന്ത്യ ദീർഘകാലമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. അടുത്തിടെ ഫ്രാൻസ്, ആസ്ത്രേലിയ, യു.എസ് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളുമായുള്ള പങ്കാളിത്തം അതിവേഗം ശക്തിപ്പെടുത്തി. വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങൾ പാശ്ചാത്യ ലോകത്തെ അറിയിക്കുന്നതിനുള്ള പാലമായി മാറാനും വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾക്ക് താൽപ്പര്യമുള്ള വിഷയങ്ങളെ ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ജി20 യോഗത്തിലെ അജൻഡയാക്കി മാറ്റാനും കഴിഞ്ഞുവെന്നതാണ് ഇന്ത്യയുടെ നേട്ടം.

വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അജൻഡകളിൽ കാലാവസ്ഥാ ധനസഹായം, ഭക്ഷ്യസുരക്ഷ, ബഹുമുഖ വികസന ബാങ്ക് പരിഷ്‌കാരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്താനായി. വികസ്വര രാജ്യങ്ങൾക്ക് ഗുണം ചെയ്യുന്നതാണ് ഇതൊക്കെ.
55 ആഫ്രിക്കൻ യൂനിയൻ രാജ്യങ്ങൾക്കും ജി 20യിൽ അംഗത്വം നൽകുകയെന്നത് ഇന്ത്യയുടെ ആശയമാണ്. എന്നാൽ, ഡൽഹി ഉച്ചകോടിയിൽ ഈ ശ്രമങ്ങൾ വിജയം കാണുമോയെന്നും ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളിൽ ധാരണയുണ്ടാകുമോയെന്നും കാത്തിരുന്ന് കാണണം.

ജി 20ക്ക് മേലുള്ള ഏറ്റവും വലിയ കരിനിഴൽ റഷ്യയുടെ ഉക്രൈൻ അധിനിവേശമാണ്. റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ ഉച്ചകോടിക്കെത്തില്ല. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമുണ്ടാകില്ല. ഇരുവർക്കും പകരക്കാരുണ്ടാകുമെങ്കിലും അത് മതിയാവില്ല. ജി20യിലെ ഭൂരിഭാഗം അംഗരാജ്യങ്ങളും ഉക്രൈൻ അധിനിവേശത്തെ എതിർക്കുന്നവരാണ്. യുദ്ധത്തിന്റെ കരിമേഘങ്ങൾ യോഗത്തിന്റെ പ്രസന്നത മായ്ച്ചുകളയുമോയെന്ന പ്രശ്‌നമാണ് ഉച്ചകോടിക്ക് മുന്നിലുള്ളത്. ഇത് ഇന്ത്യക്ക് അവസരംകൂടി നൽകുന്നുണ്ട്.


ഗ്ലോബൽ നോർത്തിനും ഗ്ലോബൽ സൗത്തിനും ഇടയിലുള്ള മധ്യസ്ഥനെന്ന നിലയിൽ നയതന്ത്ര, വികസന അജൻഡകളിൽ സഹകരണവും സമന്വയവും രൂപപ്പെടുത്താൻ ഇന്ത്യക്ക് കഴിഞ്ഞാൽ അത് ലോകരാജ്യങ്ങൾക്ക് മുന്നിൽ നമ്മുടെ രാജ്യത്തിൻ്റെ സ്ഥാനം ഉറപ്പിക്കും. സംഘർഷത്തിന്റെ കാലത്ത് ഈ ലക്ഷ്യം നേടുന്നതിന് നൈപുണ്യമുള്ള നേതൃത്വം അനിവാര്യമാണ്. ആഭ്യന്തരമായി ഇന്ത്യക്ക് ജി20 രാജ്യത്തിന്റെ ആഘോഷമാണ്. ജി20യുടെ അധ്യക്ഷനായിരിക്കുമ്പോൾ, ആഗോള അജൻഡ രൂപപ്പെടുത്താനും അതിന്റെ മുൻഗണനകൾ പ്രോത്സാഹിപ്പിക്കാനും ഇന്ത്യക്ക് അവസരം ലഭിക്കും.

അന്താരാഷ്ട്ര വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മറ്റ് ജി20 രാജ്യങ്ങളുമായി ഇടപഴകുന്നതിലൂടെയാണ് ഇന്ത്യക്ക് ആഗോള സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകാനുള്ള മറ്റൊരു മാർഗം.
സ്വതന്ത്ര വ്യാപാരത്തിന്റെ ശക്തമായ വക്താവെന്ന നിലയിൽ എല്ലാ രാജ്യങ്ങൾക്കും പ്രത്യേകിച്ച് വികസ്വര സമ്പദ് വ്യവസ്ഥകൾക്ക് പ്രയോജനം ചെയ്യുന്ന, കൂടുതൽ തുറന്നതും ഉൾക്കൊള്ളുന്നതുമായ വ്യാപാര സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യക്ക് മറ്റ് ജി20 രാജ്യങ്ങളുമായി പ്രവർത്തിക്കാൻ കഴിയും.

ആഗോള സാമ്പത്തിക വളർച്ചയ്ക്ക് ഇന്ത്യക്ക് സംഭാവന നൽകാനുള്ള ഒരു മാർഗം അതിന്റെ ആഭ്യന്തര നയങ്ങളിലൂടെയാണ്. രാജ്യത്തെ ഒന്നാകെ ചേർത്തുനിർത്തുന്ന ലക്ഷ്യത്തിലേക്കുള്ള ചുവടായി കൂടി ഉച്ചകോടി മാറട്ടെയെന്ന് പ്രത്യാശിക്കാം.

Content Highlights:Editorial About G20 Summit



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago
No Image

ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നു; ആര്‍.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞത്; രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം

Kerala
  •  2 months ago
No Image

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  2 months ago
No Image

അതിക്രമം.. കയ്യേറ്റം; ഫലസ്തീനെ അദൃശ്യ ഭൂപടമാക്കാനുള്ള തന്ത്രം നടപ്പിലാക്കിയ ഏഴരപ്പതിറ്റാണ്ട്  

International
  •  2 months ago
No Image

സമ്മേളന സ്ഥലത്ത് 'അര്‍ജ്ജുനും മനാഫും', മതേതരത്വത്തിന്റെ അടയാളങ്ങളെന്ന് അന്‍വര്‍; പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

Kerala
  •  2 months ago
No Image

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

International
  •  2 months ago
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago