കട്ടൗട്ടുകള്‍ ഉയര്‍ന്ന് കാര്യവട്ടം; ചിത്രം പങ്കുവെച്ച് മുംബൈ ഇന്ത്യന്‍സ്, ട്വന്റി20 ആവേശത്തില്‍ ആരാധകര്‍
തിരുവനന്തപുരം; ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികളെല്ലാം ആവേശത്തിലാണ്. ആരാധകര്‍ തമ്മിലുള്ള വാശിക്കും ഒട്ടും കുറവില്ലെന്ന് തെളിയിക്കുന്ന തരത്തില്‍ മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് മുന്‍പില്‍ തരങ്ങളുടെ വമ്പന്‍ കട്ടൗട്ടുകളും ഉയര്‍ന്നു കഴിഞ്ഞു. ഇന്ത്യന്‍ ടീം ക്യാപറ്റന്‍ രോഹിത് ശര്‍മ്മയുടെയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടേയും കൂറ്റന്‍ കട്ടൗട്ടുകളാണ് ആരാധകര്‍ താരങ്ങളെ സ്വീകരിക്കാന്‍ സ്ഥാപിച്ചിരിക്കുന്നത്. രോഹിത് ശര്‍മ്മയുടെ കട്ടൗട്ടിന്റെ ചിത്രം മുംബൈ ഇന്ത്യന്‍സ് ഫേസ് ബുക്കില്‍ പങ്കുവെച്ചതോടെ ആരാധകര്‍ കൂടുതല്‍ ആവേശത്തിലാണ്.
അടികള്‍ പലവിധം,സെവന്‍സിനടി, പൂരത്തിനടി,പിന്നെ ഹിറ്റ്മാന്റെ അടി എന്ന അടിക്കുറിപ്പോടെയാണ് രോഹിത് ശര്‍മ്മ നയിക്കുന്ന ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് കട്ടൗട്ടിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ട്വന്റി20 മത്സരത്തിനായി ഇന്നലെ കേരളത്തില്‍ എത്തിയ താരങ്ങളെ വളരെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. സഞ്ജു സാംസണ്‍ന്റെ അഭാവം മാത്രമാണ് ആരാധകരെ അല്‍പം നിരാശരാക്കുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു വൈസ് ക്യാപറ്റനാകും എന്ന സൂചനകള്‍ ആരാധകരില്‍ ആവേശം ഉണര്‍ത്തുന്നുണ്ട്.
ഇന്ന് വൈകിട്ട് ഏഴുമണിക്കാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരം. നിതിന്‍ മേനോനും കേരള ക്രിക്കറ്റിന്റെ മുന്‍ നായകനുമായ അനന്തപത്മനാഭനുമാണ് മത്സരം നിയന്ത്രിക്കുക.
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രവിചന്ദ്ര അശ്വിന്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്വദീപ് സിംഗ്, ദീപക് ചഹാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."