HOME
DETAILS

ട്രെൻ്റ്: വൈജ്ഞാനിക വിപ്ലവത്തിന്റെ രണ്ടുദശകങ്ങൾ

  
backup
September 07 2023 | 18:09 PM

todays-article-about-trent-skssf

റശീദ് ഫൈസി വെള്ളായിക്കോട്

സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ വിദ്യാർഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫിനു കീഴിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പരിശീലന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമായി 2003 മുതൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപസമിതിയാണ് ട്രെൻ്റ്(Team Resource for Education and National Development- TREND). കുറ്റിപ്പുറത്ത് നടന്ന വാദീനൂർ സമ്മേളനത്തിന്റെ ഭാഗമായി കൂടുതൽ നിർമാണാത്മക പ്രവർത്തനങ്ങളിലേക്ക് എസ്.കെ.എസ്.എസ്.എഫ് മുന്നേറുകയും ദഅ്‌വ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾ വരികയുംചെയ്തു.

എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തിൽ 2000ൽ ആരംഭിച്ച ഹയർ എജുക്കേഷൻ സ്കോളർഷിപ്പാണ് മുസ് ലിം സമുദായത്തെ സിവിൽ സർവിസ് മേഖലയിലേക്ക് കൈപിടിച്ചുയർത്തിയത്. മികച്ച റിസൽട്ടും ഈ പദ്ധതിയിലൂടെ ഉണ്ടായി. തുടർന്ന് 2003 ലെ സംസ്ഥാന കമ്മിറ്റി സംഘടനക്ക് കീഴിൽ വിദ്യാഭ്യാസ വിങ് തുടങ്ങാൻ തീരുമാനിക്കുകയും 2004ൽ ട്രെൻ്റ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഗ്രാമീണ മേഖലകളെ കേന്ദ്രീകരിച്ചുള്ള വിവിധ പദ്ധതികളാണ് ട്രെൻ്റ് ആവിഷ്കരിച്ച്‌ നടപ്പാക്കിയത്. കരിയർ ക്ലബുകൾ, വിദ്യാഭ്യാസ പരിശീലകർ, പി.എസ്.സി കോച്ചിങ് തുടങ്ങിയവയായിരുന്നു ട്രെൻ്റിന്റെ ആദ്യകാല പ്രവർത്തനങ്ങൾ.

കോഴിക്കോട് ഇസ്‌ലാമിക് സെന്റർ കേന്ദ്രീകരിച്ച് ഫാമിലി കൗൺസിലിങ് കോഴ്സ് ആരംഭിച്ചു. 2007 മുതൽ ജില്ലാ കമ്മിറ്റികൾക്ക് കീഴിൽ ട്രെൻ്റ് ജില്ലാ സമിതികൾ നിലവിൽവന്നു. വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ ചർച്ച ചെയ്യാൻ വിദഗ്ധരെ ഉൾപ്പെടുത്തി കൺസൾട്ടൻസി പാനലും തുടങ്ങി. കുരുന്നുകൂട്ടം, കരിയർ ക്ലിനിക് തുടങ്ങിയവ ഉൾപ്പെടുത്തി വേനലവധി സമയത്തു സമ്മർ ഗൈഡ് എന്ന പേരിൽ കാംപയിൻ ആരംഭിച്ചു.


2011 മുതൽ 2015 വരെ ട്രെൻ്റ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സിവിൽ സർവിസ് പ്രൊജക്ടയ STEPൽ മുന്നോറോളം പഠിതാക്കളുണ്ടായിരുന്നു. അതിൽ ഭൂരിപക്ഷം പേരും ഇന്ന് സമൂഹത്തിലെ വിവിധ തുറകളിൽ ഉന്നതമേഖലകളിൽ പ്രവർത്തിച്ചുവരുന്നു. സിവിൽ സർവിസിന് തയാറെടുക്കുന്നവർക്ക് പുറമെ അധ്യാപകർ, ഡോക്ടർമാർ, കമ്പനി മാനേജർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ തുടങ്ങി ഒരു വലിയ നിരയെ വളർത്തിക്കൊണ്ടുവരാൻ ഈ പദ്ധതിയിലൂടെ സാധിച്ചു.
'സമസ്ത' കുടുംബത്തിനുള്ളിൽ പ്രീസ്കൂളുകൾ എന്ന ആശയം മുന്നോട്ടുവച്ചത് ട്രെൻ്റായിരുന്നു.

നൂതനവും വിപുലവുമായ പതിനഞ്ചോളം പദ്ധതികൾ ട്രെൻ്റ് സംസ്ഥാന കമ്മറ്റിയുടെ മേൽനോട്ടത്തിൽ നടന്നുകൊണ്ടിരിക്കുന്നു. ഷുവർ ഷോട്ട് എന്ന പേരിൽ പി.എസ്.സി പരിശീലനവും മഫാസ് എന്ന പേരിൽ സിവിൽ സർവിസ് പരിശീലനവും ട്രെൻ്റിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ട്രെൻ്റ് കമ്യൂണിറ്റി ഡവല‌പ്മെന്റ് സെന്ററിനു കീഴിൽ ബെഞ്ച് ആസ്പിരന്റ് എന്ന പേരിൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് പരീക്ഷക്ക് പരിശീലന സ്കോളർഷിപ്പ് നൽകിവരുന്നു. ഓരോ വർഷവും 10 കുട്ടികൾക്ക് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പഠനത്തിന് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്.


വേനലവധിക്കാലത്ത് സമ്മർ ഗൈഡ് എന്ന പേരിലും അധ്യയനവർഷ ആരംഭത്തിൽ START എന്ന പേരിലും നവംബർ-ഡിസംബർ മാസങ്ങളിൽ മിഷൻ എ പ്ലസ് എന്ന പേരിലും എല്ലാവർഷവും മൂന്ന് കാംപയിനുകൾ ട്രെൻ്റിനു കീഴിൽ നടക്കുന്നുണ്ട്. ടീം ഡ്രൈവ് എന്ന പേരിൽ സംസ്ഥാനതലം മുതൽ ശാഖവരെ സംഘടനയുടെ പ്രധാന പ്രവർത്തകരുടെ കൂട്ടായ്മകൾ പ്രവർത്തിക്കുന്നു. പ്രവർത്തന അജൻഡകൾ നിശ്ചയിക്കുന്നത് ടീം ഡ്രൈവ് മീറ്റുകളിലാണ്. ട്രെൻഡ് മീഡിയ എന്ന പ്രൊജക്ടാണ് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത്. എൻ.എം.എം.എസ്, എൽ.എസ്.എസ്, യു.എസ്.എസ് തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകൾക്ക് പരിശീലനം നൽകാൻ സ്കോളർഷിപ്പ് എന്ന പ്രൊജക്ടും ട്രെൻ്റിനു കീഴിലുണ്ട്. ഈ വർഷം 31 കുട്ടികൾക്ക് എൻ.എം.എം.എസ് സ്കോളർഷിപ്പും 320ൽ അധികം കുട്ടികൾക്ക് എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പും ലഭിക്കാൻ ട്രെൻ്റ് നൽകിയ പരിശീലനത്തിലൂടെ സാധിച്ചു.


വിവിധ സ്ഥാപനങ്ങൾക്ക് അക്കാദമിക സപ്പോർട്ട് നൽകുന്നതിന് ഒരു അക്കാദമിക് കൗൺസിലും പദ്ധതികൾ കണ്ടെത്തുന്നതിനും വിലയിരുത്തുന്നതിനും വേണ്ടി ട്രെൻ്റ് കൺസൾട്ടൻസി പാനൽ പ്രവർത്തിക്കുന്നു. മസ്കറ്റ് സുന്നി സെന്റർ, ദമാം എസ്.ഐ.സി, കുവൈത്ത് ഇസ്‌ലാമിക് കൗൺസിൽ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലെ വിവിധ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികൾ ഈ പദ്ധതികൾ വിജയിപ്പിക്കുന്നതിനായി ട്രെൻ്റിനെ സഹായിച്ചവരാണ്.


സെപ്റ്റംബർ ഒമ്പതിന് കണ്ണൂരിൽവച്ച് നടക്കുന്ന ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിൽ ആയിരം എജുക്കേറ്റർമാരെ ട്രെൻഡ് നാടിന് സമർപ്പിക്കുകയാണ്. ഗ്രാമീണതലത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങൾ നൽകാനും കഴിയുന്ന മെന്ററാണ് ട്രെൻ്റ് എജുക്കേറ്റർ. പത്താം ക്ലാസ് പാസാവുന്ന ഒരു വിദ്യാർഥിക്ക് തൊഴിൽ ലഭ്യമാവുന്നത് വരെ സഹായിക്കുക എന്നതാണ് എജുക്കേറ്ററുടെ പ്രഥമ ലക്ഷ്യം. ഇങ്ങനെ വിവിധങ്ങളായ പദ്ധതികൾ സമൂഹത്തിന് സമർപ്പിച്ച് പ്രവർത്തിച്ചുവരികയാണ് ട്രെൻ്റ്.


രണ്ടുദശകത്തോളം വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മൗലിക വ്യക്തിത്വം അടയാളപ്പെടുത്തിയാണ് ട്രെൻ്റ് ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിന് ഒരുങ്ങുന്നത്. രാജ്യത്തിന് പുറത്ത് വിവിധ ചാപ്റ്ററുകളായി ട്രെൻ്റിന്റെ പ്രവർത്തനം വിപുലപ്പെടുത്താനും തുടക്കമാവുകയാണ്. വൈജ്ഞാനിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുവേണ്ടി ട്രെന്റ് ട്രൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള അണിയറ ശ്രമത്തിലാണ് പ്രവർത്തകർ.

(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

Content Highlights:today's article about trent skssf



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ കനക്കും, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ ഒമ്പത് വരെ ശക്തമായ മഴയ്ക്ക് സാധ്യത  

Kerala
  •  2 months ago
No Image

മലപ്പുറത്ത് 5 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി പിടിയില്‍

Kerala
  •  2 months ago
No Image

ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാനിലേക്ക്

National
  •  2 months ago
No Image

സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍; വലയിലാക്കി ഫയര്‍ഫോഴ്‌സ്

National
  •  2 months ago
No Image

മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നു; കുറ്റക്കാരനെങ്കില്‍ നടപടിയെന്ന് പൊലിസ്

Kerala
  •  2 months ago
No Image

എല്‍.ഡി.എഫിന്റെ വിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണച്ചു; വെമ്പായം പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി

Kerala
  •  2 months ago
No Image

'ചിന്നിച്ചിതറുന്ന കുഞ്ഞു ശരീരങ്ങള്‍ കണ്ട് ആഹ്ലാദാരവം മുഴക്കുന്ന സൈനികര്‍, ഡി.ജെ ആഘോഷത്തിലമരുന്ന ജനക്കൂട്ടം'  സയണിസ്റ്റ് ക്രൂരത തുറന്നു കാട്ടുന്ന അല്‍ജസീറയുടെ 'ഗസ്സ'

International
  •  2 months ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് മൂന്നരവയസുകാരന് ഗുരുതരപരുക്ക്; ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് ആരോപണം

Kerala
  •  2 months ago
No Image

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസം; എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: വിചാരണക്കോടതി വെറുതേവിട്ട പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

Kerala
  •  2 months ago