HOME
DETAILS
MAL
മന്ത്രി ദേവര്‍കോവിലിന് ഐ.എം.സി.സി സ്വീകരണം നല്കി
backup
September 28 2022 | 13:09 PM
ദുബൈ: ബഹുസ്വരതയെ ഉള്‍ക്കൊള്ളലാണ് ജനാധിപത്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സൗന്ദര്യമെന്ന് കേരളാ തുറമുഖം,മ്യൂസിയം,പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു.സ്വാര്‍ത്ഥമായ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹൃസ്വസന്ദര്‍ശനത്തിനായി യു.എ.ഇയില്‍ എത്തിയ ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ അഹ്മദ് ദേവര്‍കോവിലിന് ഐ.എം.സി.സി യു.എ.ഇ സെന്‍ട്രല്‍ കമ്മറ്റി നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നല്കിയ സ്വീകരണ യോഗത്തില്‍
ഐ.എം.സി.സി പ്രസിഡണ്ട് കുഞ്ഞാവുട്ടി ഖാദര്‍ അധ്യക്ഷത വഹിച്ചു.ഐ. എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍,ഐ.എന്‍.എല്‍ സെക്രട്ടറി എം.എ ലത്തീഫ് ,ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡണ്ട് അഡ്വ. വൈ.എ റഹീം, ഒഡെപെക് ചെയര്മാന് കെ.പി അനില്‍കുമാര്‍,നോര്‍ക്ക ഡയറക്ടര്‍ ആര്.പി മുരളി, എന്‍.ടി.വി ചെയര്മാന് മാത്തുക്കുട്ടി,അനീഷ് റഹ്മാന് നീര്‍വേലി,താഹിറലി പൊറപ്പാട്, അഷ്റഫ് തച്ചറോത്ത്, അബ്ദുല്‍ റഹ്മാന് കളനാട്, മുസ്തുഏറിയാല് സംസാരിച്ചു .ഐ.എം.സി.സി ജനറല്‍ സെക്രട്ടറി പി എം ഫാറൂഖ് സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ മനാഫ് കുന്നില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."