വിദേശ പഠനം യു.കെയില്‍; ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പത്ത് കോഴ്‌സുകള്‍ ഇവയാണ്
വിദേശ പഠനം യു.കെയില്‍; ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പത്ത് കോഴ്‌സുകള്‍ ഇവയാണ്
വിദേശ പഠനത്തിനായി വിമാനം കയറുന്ന ഇന്ത്യക്കാരുടെ എക്കാലത്തെയും ഫസ്റ്റ് ഓപ്ഷനാണ് യു.കെ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളും ജോലി സാധ്യതയും, ഇന്ത്യയുമായുള്ള സാംസ്‌കാരിക ബന്ധവുമൊക്കെ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ യു.കെയിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റത്തിന് കാരണമായി തീര്‍ന്നിട്ടുണ്ട്.
വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കാര്യത്തിലാണെങ്കില്‍ വലിയ ചരിത്രം തന്നെ അവകാശപ്പെടാവുന്ന രാജ്യം കൂടിയാണ് യു.കെ. ലോക യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ തവണ ആദ്യ സ്ഥാനങ്ങളിലെത്തിയതിന്റെ റെക്കോര്‍ഡും യു.കെയിലെ യൂണിവേഴ്‌സിറ്റികള്‍ക്കുണ്ട്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും മികച്ച നിലവാരം പുലര്‍ത്തുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു.
ഇതുകൂടാതെ ലോകത്തിലെ ഏറ്റവും മികച്ച 200 യൂണിവേഴ്‌സിറ്റികളുടെ പുതുക്കിയ പട്ടികയില്‍ 26 യു.കെ യൂണിവേഴ്‌സിറ്റികളാണ് ഇടംപിടിച്ചത്. ഇതില്‍ തന്നെ കേംബ്രിഡിജിനും ഓക്‌സ്‌ഫോര്‍ഡിനും പിറകെ ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടനും, യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനും ആദ്യ പത്തിലും ഇടംപിടിച്ചിട്ടുണ്ട്.
ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന കോഴ്‌സുകള്‍
ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന പത്ത് കോഴ്‌സുകളെ കുറിച്ചാണ് താഴെ പറയുന്നത്. ഇതില്‍ തന്നെ ബിസിനസ്, എഞ്ചിനീയറിങ്, സ്റ്റെം വിഷയങ്ങള്‍ എന്നിവയാണ് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന വിഷയങ്ങള്‍. ഇതുകൂടാതെ ഹ്യുമാനിറ്റീസ് വിഷയങ്ങളിലും ഇന്ത്യക്കാര്‍ താല്‍പര്യം കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇതില്‍ തന്നെ ബിസിനസ് അനലറ്റിക്‌സ്, ഡാറ്റാ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, എം.ബി.ബി.എസ് എന്നീ വിഷയങ്ങളും യു.കെയിലെ ഏറ്റവും മികച്ച പത്ത് കോഴ്‌സുകളില്‍ ഉള്‍പ്പെടുന്നവയാണ്. ഇന്റര്‍നാഷണല്‍ ബിസിനസ്, അക്കൗണ്ടിങ്, നിയമം, ആര്‍ക്കിടെക്ച്ചര്‍, ഫാഷന്‍, ഇന്റീരിയര്‍ എന്നീ കോഴ്‌സുകള്‍ക്കും ലോകത്ത് തന്നെ ഉയര്‍ന്ന സാധ്യതയുള്ള രാജ്യമാണ് യു.കെ.
യു.കെയിലെ പ്രധാനപ്പെട്ട എട്ട് യൂണിവേഴ്‌സിറ്റികള്‍
1. ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടന്‍
2. യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജ്
3. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സ്
4. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍
5. ദി യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബര്‍ഗ്
6. യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോള്‍
7. യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ്
8. കിങ്‌സ് കോളജ് ഓഫ് ലണ്ടന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."