HOME
DETAILS

ഭാരത് ജോഡോ യാത്രയോട് അസഹിഷ്ണുതയെന്തിന്

  
backup
September 28 2022 | 19:09 PM

intolerance-to-jodo-yathra-2022

പ്രൊഫ. റോണി കെ. ബേബി

തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ സംഭവിക്കുമ്പോഴും അല്ലെങ്കിൽ കാര്യങ്ങൾ തങ്ങളുടെ നിയന്ത്രണത്തിൽ നിൽക്കാതിരിക്കുകയോ ചെയ്യുമ്പോൾ കേരളത്തിലെ സി.പി.എമ്മും സൈബർ സഖാക്കളും പുറത്തെടുക്കുന്ന തന്ത്രമാണ് എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്നത്. വ്യക്തിപരമായ തുടർച്ചയായ അധിക്ഷേപങ്ങളിലൂടെ, ആക്ഷേപങ്ങളിലൂടെ പൊതുജനമധ്യത്തിൽ അവരുടെ യശസ്സിന് മങ്ങലേൽപ്പിക്കുകയെന്നത് എല്ലാകാലത്തും വളരെ സമർഥമായി സി.പി.എമ്മും യുവജന സംഘടനകളും വളരെ കൃത്യമായി നടപ്പാക്കിയിട്ടുണ്ട്. അതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാഹുൽ ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്ക്കുമെതിരേ നടക്കുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾ. ആർ.എസ്.എസിനും സംഘ്പരിവാറിനും എതിരെ ഇന്ത്യയിൽ ഒരു മനുഷ്യന് ചെയ്യാവുന്ന ഏറ്റവും കഠിനപ്രയത്‌നവുമായി രാഹുൽ ഗാന്ധി രാജ്യമെമ്പാടും കാൽനടയുമായി കടന്നുവരുമ്പോൾ അതിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിലൂടെ തങ്ങളുടെ തന്നെ മുഖംമൂടി അഴിച്ചുമാറ്റുകയാണ് മാർക്‌സിസ്റ്റ് പാർട്ടി ചെയ്യുന്നത്. കേരളത്തിന്റെ ഭരണം കൈയാളുന്ന മുഖ്യമന്ത്രി മുതൽ ഏറ്റവും താഴെത്തട്ടിലുള്ള സൈബർ സഖാക്കൾ വരെ ഇപ്പോൾ രാഹുൽ ഗാന്ധിയെ എങ്ങനെ വ്യക്തിപരമായി അധിക്ഷേപിക്കാമെന്ന ഗവേഷണത്തിലാണ്. ഇതിൻ്റെ ഭാഗമായാണ് സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപങ്ങൾ നടത്തുന്നത്.


പൊളിറ്റ് ബ്യൂറോ
നിലപാടിനെതിര്


ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടതില്ലെന്ന സി.പി.എം പൊളിറ്റ് ബ്യൂറോയുടെ തീരുമാനത്തിന് വിരുദ്ധമായാണ് മുഖ്യമന്ത്രിയും പിണറായിസത്തിന്റെ വക്താക്കളും ആരോപണങ്ങളും അധിക്ഷേപങ്ങളുമായി രംഗത്ത് വന്നത് എന്നതും ശ്രദ്ധേയമാണ്. യാത്രയെ എതിർക്കേണ്ടതില്ലെന്ന പൊതുവികാരമാണ് കേന്ദ്രനേതൃത്വത്തിനുള്ളത്. രാഹുൽ ഗാന്ധിയുടെ യാത്രയെക്കുറിച്ച് വിശദമായി ചർച്ച ചെയ്താണ് പൊളിറ്റ് ബ്യൂറോ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചതിനു പിന്നാലെ പാർട്ടിക്കുള്ളിൽ രൂപപ്പെട്ട ആശയക്കുഴപ്പത്തിന്റ പശ്ചാത്തലത്തിലാണ് പൊളിറ്റ് ബ്യൂറോയുടെ നിലപാട്. ഭാരത് ജോഡോ യാത്രയ്‌ക്കെതിരേ സി.പി.എം നേതാക്കളും പ്രവർത്തകരും സൈബർ ഇടങ്ങളിൽ അടക്കം നടത്തുന്ന വിമർശനങ്ങളെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും തള്ളിക്കളഞ്ഞിരുന്നു. ഇങ്ങോട്ടു വിമർശിച്ചാൽ മാത്രമേ രാഹുലിന്റെ യാത്രയെ സി.പി.എം വിമർശിക്കുകയുള്ളൂവെന്നതാണു പാർട്ടി നിലപാടെന്നും മറ്റുള്ളവർ പറയുന്നതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. പ്രതിപക്ഷനേതൃനിരക്ക് കോൺഗ്രസ് നേതൃത്വം നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസവും സീതാറാം യെച്ചൂരി ആവർത്തിച്ചു പറഞ്ഞതിന്റെ തൊട്ടുപിന്നാലെയാണ് ഈ അധിക്ഷേപം എന്നത് ശ്രദ്ധേയമാണ്.
ഇടതിനെ പിന്തുണയ്ക്കുന്നവരും യാത്രക്കൊപ്പം


ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന വലിയ വിഭാഗം ജനങ്ങളും പ്രത്യക്ഷമായും പരോക്ഷമായും യാത്രക്കൊപ്പം നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെയും സഖാക്കന്മാരുടെയും അധിക്ഷേപം എന്നത് ശ്രദ്ധേയമാണ്. സംഘ്പരിവാറിനെ ഇന്ത്യയുടെ മണ്ണിൽനിന്ന് തുരത്തിയോടിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു ഇടതുപക്ഷ നേതാവിനും ഭാരത് ജോഡോ യാത്രയെ തള്ളിപ്പറയാനാകില്ല. സ്വാതന്ത്ര്യത്തിന് മുൻപും പിൻപും ഇന്ത്യയെ ഹൃദയത്തോട് ചേർത്തുവച്ച നെഹ്‌റു കുടുംബത്തിലെ ഇളം തലമുറക്കാരൻ വലിയ ദൗത്യവുമായാണ് രാജ്യത്തിന്റെ ഹൃദയഭൂമിയിലൂടെ നടന്നുനീങ്ങുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പകയുടെയും രാഷ്ട്രീയം വെട്ടിമുറിച്ച ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയെ തിരികെ ഒരുമിപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വവുമായാണ് രാഹുൽ ഗാന്ധി നടക്കുന്നത്. സ്വതന്ത്ര ഇന്ത്യയിൽ ഇതിനു മുൻപ് ഒരു രാഷ്ട്രീയനേതാവും ഏറ്റെടുക്കാത്ത വലിയ വെല്ലുവിളിയാണ് നടന്നുനീങ്ങുമ്പോൾ രാഹുൽ ഗാന്ധിയുടെ മുൻപിലുള്ളത്.


ഇന്ത്യയെ വീണ്ടെടുക്കാനുള്ള യാത്ര


'മിലെ കദം ജൂടെ വതൻ' എന്ന പദയാത്രയുടെ മുദ്രാവാക്യത്തിന് വലിയ അർഥങ്ങളാണുള്ളത്. ഒരുമിച്ചുള്ള ചുവടുകൾ, രാജ്യത്തെ ഒരുമിപ്പിക്കുമെന്ന അർഥം വർത്തമാന ഇന്ത്യയുടെ രാഷ്ട്രീയത്തിൽ വളരെ പ്രസക്തമാണ്. സാമൂഹിക സൗഹാർദത്തിന്റെ സന്ദേശമാണ് ഈ ജാഥയിലൂടെ കോൺഗ്രസ് നൽകുന്നത്. മുൻപ് ഒരിക്കലും ഇല്ലാത്തവിധം വർഗീയ, വിഭാഗീയ ചിന്തകൾ രാജ്യത്ത് പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്നു. ബഹുസ്വരതയിൽ അധിഷ്ഠിതമായി നാനാത്വത്തിൽ ഏകത്വമെന്ന മഹത്തായ ദർശനത്തിലാണ് നമ്മൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയെ പടുത്തുയർത്തിയതെങ്കിൽ ആ മഹത്തായ ആശയങ്ങൾ ഇന്ന് കൈമോശം വരുകയാണ്. നമ്മളെന്ന ചിന്തയിൽനിന്ന് ഞങ്ങളും നിങ്ങളുമായി മാറിയിരിക്കുന്നു. രാജ്യത്തെ കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളിലായി ഒരുമിപ്പിച്ചുനിർത്തിയിരുന്ന ഭരണഘടനയിൽപ്പോലും വല്ലാതെ പോറലുകൾ ഏൽപ്പിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഭരണഘടനപോലും മാറ്റിയെഴുതണമെന്നും ഇന്ത്യയെ ഒരു മതാധിഷ്ഠിത രാജ്യമായി മാറ്റണമെന്നുമുള്ള വാദങ്ങൾക്ക് സ്വീകാര്യത കൂടിവരുന്നത് നമ്മളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഭയവും ഭീതിയുമാണ് ചുറ്റുപാടും പ്രബലമാകുന്നത്.


ജനാധിപത്യ സ്ഥാപനങ്ങളും മൂല്യങ്ങളും വലിയ പരീക്ഷണങ്ങളെ നേരിടുകയാണ്. സംവാദത്തിന്റെയും സഹിഷ്ണുതയുടെയും പൊതുഇടങ്ങളെല്ലാം ഇന്ന് സമഗ്രാധിപത്യ ചിന്തകൾ കീഴ്‌പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ ദേശീയത പോലും ഇന്ന് പുനർനിർവചിക്കപ്പെടുകയും പുനർനിർമിക്കപ്പെടുകയുമാണ്. ദേശീയതക്ക് ഇന്ന് പുതിയ അവകാശികൾ രംഗപ്രവേശം ചെയ്തിരിക്കുന്നു. യഥാർഥ ദേശീയത തമസ്‌ക്കരിക്കപ്പെടുകയും കപട ദേശീയത ആധിപത്യം നേടുകയും ചെയ്യുന്നു. ദേശീയതയുടെ അവകാശം ചിലർക്കുമാത്രം കുത്തകവൽക്കരിക്കപ്പെടുകയും വലിയ വിഭാഗം ജനങ്ങളെ ദേശീയതയുടെ നിർവചനത്തിൽനിന്ന് ആസൂത്രിതമായി പുറന്തള്ളുകയും ചെയ്യുകയാണ്. അതിതീവ്ര ദേശീയതയും അതിതീവ്ര ദേശസ്‌നേഹവും ആഘോഷമാക്കുകയും വസ്തുതകളെ ആസൂത്രിതമായി തുടച്ചുനീക്കപ്പെടുകയും ചെയ്യുന്ന ഒരു വർത്തമാന ഇന്ത്യയാണ് നമ്മുടെ കൺമുൻപിലുള്ളത്.


കേരളം തിരിച്ചറിയുന്നു


ഈ യാത്രയെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യേണ്ട കേരളത്തിലെ മാർക്‌സിസ്റ്റ് പാർട്ടി സംഘ്പരിവാറിനെ പ്രീതിപ്പെടുത്താൻ അടിസ്ഥാനരഹിതമായ ആരോപണങ്ങളും അധിക്ഷേപങ്ങളുമായി രംഗത്തുവരികയാണ്. കേരള മുഖ്യമന്ത്രിയുടെ സംഘ്പരിവാർ വിരുദ്ധ പോരാട്ടത്തിൽ എന്തെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ അദ്ദേഹം വിമർശിക്കേണ്ടത് കോൺഗ്രസിനെയല്ല, മറിച്ച് ബി.ജെ.പിയെയും സംഘ്പരിവാറിനെയുമാണ്. ബി.ജെ.പി വിരുദ്ധ പോരാട്ടത്തിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെല്ലാം യോജിപ്പിന്റെ പാതകൾ കണ്ടെത്താൻ ശ്രമിക്കുമ്പോഴാണ് ഇത്തരം അസംബന്ധങ്ങളായ ആരോപണങ്ങളുമായി കേരള മുഖ്യമന്ത്രിതന്നെ നേരിട്ട് രംഗത്തുവരുന്നത്. രാഹുൽ ഗാന്ധിയുടെ യാത്രയോടുള്ള സി.പി.എമ്മിന്റെ പൊതുസമീപനത്തിന് ഘടകവിരുദ്ധമാണ് രാഹുൽ ഗാന്ധിക്കെതിരേ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം എന്നുകൂടി പറയേണ്ടതുണ്ട്.


ഇതിൽ നിന്ന് വ്യക്തമാകുന്നത് ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സന്തോഷിപ്പിക്കുവാനും പ്രീതിപ്പെടുത്താനുമാണ് മാർക്‌സിസ്റ്റ് പാർട്ടി ശ്രമിക്കുന്നത് എന്നാണ്. യാത്രയുടെ ആത്യന്തികമായ ലക്ഷ്യം ബി.ജെ.പിക്കും സംഘ്പരിവാറിനും എതിരായ പോരാട്ടമാണെന്ന് വളരെ വ്യക്തമായിരിക്കെ മുഖ്യമന്ത്രി തന്നെ എന്തിനാണ് ഇത്രമാത്രം അസ്വസ്ഥതപ്പെടുന്നത്. യാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് ബി.ജെ.പിയെ ഏതു വിധത്തിലും ചെറുത്തുതോൽപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന യഥാർഥ ഇടതുപക്ഷ ചിന്താഗതി പുലർത്തുന്നവർ ഈ യാത്രയെ രണ്ട് കൈയും നീട്ടി സ്വീകരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള വിമർശനം എന്നതുകൂടി ഇവിടെ ശ്രദ്ധേയമാവുകയാണ്. മാർക്‌സിസ്റ്റ് പാർട്ടിയുടെ ഈ അവസരവാദ രാഷ്ട്രീയം കേരളം തിരിച്ചറിയുന്നുണ്ടെന്ന് മറക്കാതിരിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago