'കന്നിയങ്കത്തില്‍ സര്‍വാധിപത്യം'; പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ചരിത്രവിജയം
'കന്നിയങ്കത്തില്‍ സര്‍വാധിപത്യം'; പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ചരിത്രവിജയം
പുതുപ്പള്ളി: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ചരിത്ര വിജയം. ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷവും ചാണ്ടി ഉമ്മന്‍ മറികടന്നു. 2011 ല്‍ ഉമ്മന്‍ചാണ്ടി നേടിയ 33,255 വോട്ടിന്റെ ലീഡാണ് ചാണ്ടി ഉമ്മന്‍ മറികടന്നത്.
വിജയമുറപ്പിച്ച് ആവേശത്തില്‍ ആറാടി യുഡിഎഫ് അണികള്‍. ഉമ്മന്‍ ചാണ്ടിയുടെ കൂറ്റന്‍ ഫ്ലക്സുകളുമായി പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ലീഡ് പിടിച്ച ചാണ്ടി ഉമ്മന്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ലീഡ് നില 5000ത്തിന് മുകളിലേക്ക് ഉയര്‍ത്തിയിരുന്നു. ആകെ പോള്‍ ചെയ്ത 2491 അസന്നിഹിതരുടെ വോട്ടുകളില്‍ 151 വോട്ടിന്റെ ലീഡും ചാണ്ടി നേടി. ഇതിനുപിന്നാലെ വോട്ടിങ് മെഷീനിലെ വോട്ട് എണ്ണിത്തുടങ്ങിയപ്പോഴേക്കും ലീഡ് നില 2000 കടന്നിരുന്നു.
ആദ്യം എണ്ണിയ അയര്‍കുന്നത്തും ജെയ്ക്ക് ഏറെ പിന്നിലായിരുന്നു. ഇവിടെ ഉമ്മന്‍ചാണ്ടി നേടിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടന്നു.
മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്റെ ലീഡ് 8000 കടന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് ഈ രണ്ട് പഞ്ചായത്തുകളില്‍ നിന്ന് 2997 വോട്ടിന്റെ ലീഡേ ഉണ്ടായിരുന്നുള്ളൂ.
അയര്‍കുന്നം പഞ്ചായത്തില്‍ കഴിഞ്ഞ തവണ 1,293 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി നേടിയത്. അകലക്കുന്നം പഞ്ചായത്തില്‍ മാത്രം ഇത്തവണ 5,487 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ നേടിയിരുന്നു.
സ്ട്രോങ് റൂമിന്റെ താക്കോലുകള്‍ മാറിപ്പോയതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ തുടങ്ങാന്‍ വൈകിയിരുന്നു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ഇത് യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ അനുകൂലമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."