ജുമുഅ; പെരുന്നാള്‍: സമസ്തയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു, 40പേര്‍ക്ക് പള്ളികളില്‍ പ്രവേശിക്കാം
തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ നാല്പതുപേര്ക്ക് പ്രവേശനം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമസ്തയുടെ പ്രതിഷേധത്തിന്റെ കൂടി വിജയം. ജുമുഅ, പെരുന്നാള്‍ നിസ്കാരങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് നേരത്തെതന്നെ സമസ്ത നേതാക്കള്‍ ആവശ്യമുയര്‍ത്തിയിരുന്നു. നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു.
പരിഹാരം നീണ്ടതോടെ സെക്രട്ടേറിയറ്റ്, വിവിധ കലക്ടറേറ്റ്, തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുമ്പിലും സമസ്ത കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമങ്ങളും സംഘടിപ്പിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനങ്ങളില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായത്.
ഇതിനുപുറമേ സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് ആവശ്യം ശക്തമായി അറിയിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
ഇളവ് ബലിപെരുന്നാള്‍ പ്രമാണിച്ചാണ്. പ്രവേശനം ഒരു ഡോസെങ്കിലും വാക്സിനെടുത്തവര്‍ക്കു മാത്രമായിരിക്കുമെന്നും ഇക്കാര്യം ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ബലിപെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ചയും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള പ്രദേശങ്ങളിലും കടകള്‍ തുറക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."