HOME
DETAILS

കാനഡ കുടിയേറ്റം; ഈ വിസകളില്‍ രാജ്യത്തെത്തുന്നവര്‍ സൂക്ഷിക്കണം; മുന്നറിയിപ്പുമായി യു.എന്‍ പ്രതിനിധി

  
backup
September 08 2023 | 07:09 AM

canada-new-work-visa-making-problem-for-migrants

കാനഡ കുടിയേറ്റം; ഈ വിസകളില്‍ രാജ്യത്തെത്തുന്നവര്‍ സൂക്ഷിക്കണം; മുന്നറിയിപ്പുമായി യു.എന്‍ പ്രതിനിധി

വിദേശ കുടിയേറ്റം വ്യാപകമായതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ കാനഡയില്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ട്. കുടിയേറ്റം കാനഡയുടെ സാമ്പത്തിക മേഖല തകര്‍ത്തെന്നും വീട്ടുവാടകയിലടക്കം വലിയ വര്‍ധനക്ക് കാരണമായെന്നുമാണ് ഉയരുന്ന വിമര്‍ശനം. ഇതിന്റെ ഭാഗമായി വരും നാളുകളില്‍ കാനഡയിലേക്കുള്ള വിദ്യാര്‍ഥി വിസകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വരാത്തത് മലയാളികളടക്കമുള്ള വിദേശികള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. മാത്രമല്ല പ്രതിസന്ധിക്കിടയിലും കൂടുതല്‍ വിദേശികളെ രാജ്യത്തെത്തിക്കുമെന്നാണ് കാനഡയിപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇപ്പോഴിതാ കാനഡ അവതരിപ്പിച്ച താല്‍ക്കാലിക വിദേശ തൊഴിലാളി വിസ (ടെംപററി ഫോറിന്‍ വര്‍ക്ക് വിസ പ്രോഗ്രാം) വഴി രാജ്യത്തെത്തുന്നവര്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്ത് വരുന്നത്. ഇത്തരം താല്‍ക്കാലിക വിസകള്‍ വഴി കുടിയേറുന്നവര്‍ തൊഴിലിടങ്ങളില്‍ വലിയ തോതിലുള്ള ചൂഷണത്തിന് ഇടയാകുന്നുവെന്നാണ് കണ്ടെത്തല്‍. ടെംപററി വിസ പ്രോഗ്രാമുകള്‍ അടിമത്വത്തിന്റെ നാന്ദി കുറിക്കുന്നുവെന്നാണ് ഐക്യരാഷ്ട്ര സഭയിലെ മുതിര്‍ന്ന വിദഗ്ദന്‍ നല്‍കുന്ന മുന്നറിയിപ്പ്.

എന്താണ് പ്രതിസന്ധിക്ക് കാരണം?

താല്‍ക്കാലിക വര്‍ക്ക് വിസകളില്‍ കാനഡയിലെ കാര്‍ഷിക മേഖലയില്‍ ജോലിക്കെത്തുന്നവര്‍ വലിയ രീതിയിലുള്ള പ്രതിസന്ധി നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒന്റാറിയോ പ്രവിശ്യയിലെ ജമൈക്കന്‍ കര്‍ഷകത്തൊഴിലാളികള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ വ്യക്തമാക്കുന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി യു.എന്‍ പ്രതിനിധി രംഗത്തെത്തിയത്. തങ്ങളെ കോവര്‍കഴുതകളെ പോലെ പരിഗണിക്കുകയും വേണ്ടത്ര വേഗത്തില്‍ പ്രവര്‍ത്തിക്കാത്തതിന് ശിക്ഷിക്കുകയും ചെയ്യുന്നുവെന്നാണ് കര്‍ഷക തൊഴിലാളികളുടെ ആരോപണം. ശരിയായ സുരക്ഷ മാര്‍ഗങ്ങള്‍ നല്‍കാതിരിക്കുകയും അപകടകരമായ കീടനാശിനികള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

താല്‍ക്കാലിക വിദേശ തൊഴിലാളി വിസകളിലെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് വിവിധ തൊഴിലാളി സംഘടനകള്‍ കനേഡിയന്‍ സര്‍ക്കാര്‍ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ഈ പദ്ധതികള്‍ തൊഴിലാളികളുടെ വ്യാപകമായ ദുരുപയോഗത്തിന് കാരണമാകുന്നുണ്ട്. ഓരോ വര്‍ഷവും 50,000നും 60,000നും ഇടയില്‍ വിദേശ കര്‍ഷക തൊഴിലാളികള്‍ താല്‍ക്കാലിക പെര്‍മിറ്റുകളില്‍ കാനഡയിലേക്ക് വരുന്നുണ്ട്. സീസണല്‍ അഗ്രികള്‍ച്ചര്‍ വര്‍ക്കര്‍ പ്രോഗ്രാം എന്ന് അറിയപ്പെടുന്ന ഈ പദ്ധതിക്ക് കീഴില്‍ താല്‍ക്കാലിക കുടിയേറ്റ തൊഴിലാളികളെ നിയമിക്കാന്‍ കനേഡിയന്‍ തൊഴിലുടമകളെ അനുവദിക്കുന്നുണ്ട്.

ഇത്തരം വിസക്കാര്‍ക്ക് വര്‍ഷത്തില്‍ എട്ട് മാസം വരെ ജോലി ലഭിക്കാനാണ് വ്യവസ്ഥ. എന്നാല്‍ പലപ്പോഴും തൊഴിലിടങ്ങൡ ഇവര്‍ വലിയ രീതിയിലുള്ള ചൂഷണങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷിതമായ സ്ഥലങ്ങളില്‍ ദീര്‍ഘ നേരം ജോലി ചെയ്യേണ്ടി വരികയും ഏതെങ്കിലും തരത്തിലുള്ള പരാതി ഉന്നയിച്ചാല്‍ ഇവരെ ഉടമകള്‍ ഇവരെ ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

അതേസമയം കുടിയേറ്റ തൊഴിലാളികള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കനേഡിയന്‍ സര്‍ക്കാരും രംഗത്തുണ്ട്. തൊഴിലാളി ക്ഷേമ പദ്ധതികള്‍ക്കായി 38.1 മില്ല്യണ്‍ ഡോളറിന്റെ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ വിദേശ തൊഴിലാളികള്‍ക്കും അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കും സ്ഥിര താമസത്തിനുള്ള വഴികള്‍ പരിശോധിക്കുന്നതായും കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാണ്ടി ഉമ്മന്‍ സഹോദരതുല്യന്‍, യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a day ago
No Image

ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിനെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.എസ്; സിറിയയില്‍ വിമതര്‍ക്കൊപ്പം കൈകോര്‍ക്കുമോ?

International
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ ഇടപെടല്‍ തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Kerala
  •  a day ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്:  സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

National
  •  a day ago
No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

യുഎഇ; ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നത് 25 ദശലക്ഷം ഷൂകള്‍; ഫാഷന്‍ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധര്‍

uae
  •  2 days ago
No Image

'ഭൂതകാലത്തിന്റെ മുറിവുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  2 days ago
No Image

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

Kerala
  •  2 days ago
No Image

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

uae
  •  2 days ago
No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  2 days ago