മിനായിൽ ഹജിമാരുടെ താമസം മിന ടവറിലും തമ്പുകളിലും
മിന: മിനയിലെത്തുന്ന ഹാജിമാർക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് മിന ടവറിലും തമ്പുകളിലുമാണ്. അയ്യായിരം ഹാജിമാർക്കാണ് മിന ടവറിൽ താമസ സൗകര്യമൊരുക്കിയത്. ഇതിനായി ആറ് ടവറുകളാണ് ഇവിടെ സജ്ജമാക്കിയത്. 55000 തീർത്ഥാടകർ മിനയിലയെ 71 തമ്പുകളിലും താമസിക്കും. തർവിയതിന്റെ ദിനമായ ഇന്ന്മുതൽ ഹജ്ജ് കഴിയുന്ന സമയങ്ങളിൽ വരെയും ഇവർ എവിടെയായിരിക്കും താമസിക്കുക. കടുത്ത ആരോഗ്യ സുരക്ഷാ മുന്കരുതലുമായി നടക്കുന്ന ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി മിനയിൽ അതീവ ആരോഗ്യ പ്രോട്ടോകോളാണ് നടപ്പാക്കുന്നത്. ആരോഗ്യ സുരക്ഷയിൽ ഒരു വിട്ടു വീഴ്‌ചക്കും ഒരുക്കമില്ലെന്ന് ആരോഗ്യ മന്ത്രാലയവും മക്ക ഗവർണറേറ്റും വ്യെക്തമാക്കിയിട്ടുണ്ട്.
മൂന്ന് തരത്തിലുള്ള നടപടിക്രമങ്ങളാണ് ഹാജിമാർക്കായി സജ്ജീകരിച്ചിരിക്കുന്നത്. പ്രത്യേക സ്വീകരണ കേന്ദ്രങ്ങളിൽ ബസുകളിൽ എത്തുന്ന ഹജാജിമാരെ സ്വീകരിക്കുന്നതാണ് ഒന്നാമത്തെ നടപടി. ഇവരുടെ പക്കലുള്ള ഹാജിമാരുടെ സ്‍മാർട്ട് കാർഡ് ഉപയോഗിച്ച് ഓരോ ഹാജിമാരെയും പരിശോധിച്ച് ഉറപ്പ് വരുത്തും. തുടർന്ന് ഇവരെ മക്കയിലേക്കും താമസ കേന്ദ്രങ്ങളിലേക്കും അയക്കും. ഇവരുടെ ബാഗേജുകൾ താമസ കേന്ദ്രങ്ങളിലേക്കും മാറ്റും. ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്ന ഹാജിമാരെ നേരിട്ട് ഹറം പള്ളിയിൽ എത്തിക്കുന്നതാണ് രണ്ടാമത്തെ നടപടി. സ്വന്തമായി കാറുകളിൽ സ്വീകരണ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് വേണ്ടിയാണ് മൂന്നാമത്തെ നടപടി. ഇവരെ പരിശോധന നടപടികൾക്ക് ശേഷം ലഗേജുകൾ താമസ കേന്ദ്രങ്ങളിലേക്ക് അയക്കുകയും ഹാജിമാരെ പ്രത്യേക ബസുകളിൽ ഹറം പള്ളിയിലേക്ക് അയക്കുകയും ചെയ്യുകയുമാണ് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."