HOME
DETAILS
MAL
നോട്ടുനിരോധനം: ഒക്ടോബർ 12 മുതൽ വാദം കേൾക്കും
backup
September 28 2022 | 19:09 PM
ന്യൂഡൽഹി • 2016ലെ നോട്ടുനിരോധനം ചോദ്യം ചെയ്തുള്ള ഹരജികൾ അടുത്തമാസം 12 മുതൽ വാദം കേൾക്കാൻ സുപ്രിംകോടതി ഭരണഘടന ബെഞ്ച് തീരുമാനിച്ചു.
വിഷയം കേവലം അക്കാദമിക വ്യായാമമാണോ എന്ന് ആദ്യം പരിശോധിക്കുമെന്നും ജസ്റ്റിസുമാരായ എസ്. അബ്ദുൽ നസീർ, ബി.ആർ ഗവായ്, എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സുപ്രിംകോടതിയിൽ ധാരാളം കേസുകൾ കെട്ടിക്കിടക്കുമ്പോൾ കേവലം അക്കാദമികമായ വിഷയത്തിൽ ഭരണഘടന ബെഞ്ച് സമയം കളയുന്നത് വിവേകമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
500, 1000 നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്തുള്ള 58 ഹരജികളാണ് സുപ്രിംകോടതിക്ക് മുമ്പിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."