മരിച്ചിട്ടും തീരാത്ത വ്യക്തിഹത്യക്കും, വേട്ടയാടലിനും, മുതലും പലിശയും ചേര്‍ത്ത് പുതുപ്പള്ളിക്കാര്‍ നല്കിയ മറുപടി: പി.കെ കുഞ്ഞാലിക്കുട്ടി
മരിച്ചിട്ടും തീരാത്ത വ്യക്തിഹത്യക്കും, വേട്ടയാടലിനും, മുതലും പലിശയും ചേര്‍ത്ത് പുതുപ്പള്ളിക്കാര്‍ നല്കിയ മറുപടി: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റെ വിജയത്തില്‍ അഭിവാദ്യങ്ങളുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്കലാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രൗഢമായൊരു യാത്രയപ്പാണ് പുതുപ്പള്ളിക്കാര്‍ അവരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് നല്‍കിയിരിക്കുന്നതെന്നും. അവരുടേത് മാത്രമായ, അവര്‍ക്ക് മാത്രം സാധ്യമായൊരു യാത്രാമൊഴി ഇതിലും ഉജ്ജ്വലമായി ഇനി എങ്ങനെയാണ് നല്‍കുക.
മരിച്ചിട്ടും തീരാത്ത വ്യക്തിഹത്യക്കും, വേട്ടയാടലിനും, ജനദ്രോഹ ഭരണത്തിനും കൂടി മുതലും പലിശയും ചേര്‍ത്ത് പുതുപ്പള്ളിക്കാര്‍ നല്കിയ മറുപടി കൂടിയാണിതെന്നും പികെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം…
രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രൗഢമായൊരു യാത്രയപ്പാണ് പുതുപ്പള്ളിക്കാര്‍ അവരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് നല്‍കിയിരിക്കുന്നത് . അവരുടേത് മാത്രമായ, അവര്‍ക്ക് മാത്രം സാധ്യമായൊരു യാത്രാമൊഴി ഇതിലും ഉജ്ജ്വലമായി ഇനി എങ്ങനെയാണ് നല്‍കുക.
മരിച്ചിട്ടും തീരാത്ത വ്യക്തിഹത്യക്കും, വേട്ടയാടലിനും, ജനദ്രോഹ ഭരണത്തിനും കൂടി മുതലും പലിശയും ചേര്‍ത്ത് പുതുപ്പള്ളിക്കാര്‍ നല്കിയ മറുപടി കൂടിയാണിത്.
നിയുക്ത എം.എല്‍.എ ചാണ്ടി ഉമ്മന്‍ സ്നേഹാഭിവാദ്യങ്ങള്‍..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."