ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞാ തിയ്യതി പ്രഖ്യാപിച്ചു
ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞാ തിയ്യതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തിയത്. മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടേത്.
പോള്‍ ചെയ്ത വോട്ടുകളുടെ 61 ശതമാനവും വാരിക്കൂട്ടിയ ചാണ്ടി ഉമ്മന്‍ എതിര്‍ സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ അക്ഷരാര്‍ത്ഥത്തില്‍ നിലംപരിശാക്കി. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ 14,726 വോട്ടുകള്‍ കൂടിയപ്പോള്‍ എല്‍ഡിഎഫിന് 12,684 വോട്ടുകള്‍ കുറഞ്ഞു. വെറും 6447 വോട്ടുകള്‍ മാത്രം നേടാനായ ബിജെപി പുതുപ്പള്ളിയിലും നാണംകെട്ടു. മണ്ഡലത്തില്‍ ആകെ ഒരു ബൂത്തില്‍ മാത്രമാണ് ജെയ്ക് സി. തോമസിന് ലീഡ് നേടിയത്. മീനടം ഗ്രാമപഞ്ചായത്തിലെ 153ാം ബൂത്തില്‍ മാത്രമാണ് ജെയ്ക് ലീഡ് നേടിയത്.
165 വോട്ടിന്റെ ലീഡാണ് ജെയ്ക് ഇവിടെ നേടിയത്. അതേസമയം സ്വന്തം വീടിരിക്കുന്ന ബൂത്തില്‍ ഉള്‍പ്പെടെ മണ്ഡലത്തില്‍ മറ്റെവിടെയും ജെയ്കിന് ലീഡ് നേടാനായില്ല. മന്ത്രി വി.എന്‍ വാസവന്റെ ബൂത്തിലും ജെയ്ക് പിന്നിലായി. വി.എന്‍ വാസവന്റെ ബൂത്തില്‍ 241 വോട്ട് മാത്രമാണ് ജെയ്കിന് ലഭിച്ചത്. പുതുപ്പള്ളിയില്‍ 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍ നടന്നത്. എല്ലാ റൗണ്ടിലും ചാണ്ടി ഉമ്മന്റെ സര്‍വാധിപത്യമാണ് കണ്ടത്. ഓരോ റൗണ്ടിലും രണ്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മന്റെ വിജയം.
ആദ്യ റൗണ്ടില്‍ ലീഡ് 2816, രണ്ടാം റൗണ്ടില്‍ ലീഡ് 2671, മൂന്നാം റൗണ്ടില്‍ ലീഡ് 2911, നാലാം റൗണ്ടില്‍ ലീഡ് 2962, അഞ്ചാം റൗണ്ടില്‍ ലീഡ് 2989, ആറാം റൗണ്ടില്‍ ലീഡ് 2515, ഏഴാം റൗണ്ടില്‍ ലീഡ് 2767, എട്ടാം റൗണ്ടില്‍ ലീഡ് 2949, ഒമ്പതാം റൗണ്ടില്‍ ലീഡ് 2806, പത്താം റൗണ്ടില്‍ ലീഡ് 3133 എന്നിങ്ങനെയാണ് ലീഡ് നില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."