ശംസുൽ ഉലമ ഉറൂസ് ഒക്ടോബർ 25 മുതൽ സ്വാഗതസംഘം രൂപീകരിച്ചു
കോഴിക്കോട് • സമസ്തയുടെ അരനൂറ്റാണ്ടു കാലത്തെ സാരഥിയായിരുന്ന ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ് ലിയാരുടെ 27ാമത് ഉറൂസ് 25 മുതൽ 31 വരെ നടത്താൻ സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെയും പോഷക സംഘടനകളുടെയും യോഗം തീരുമാനിച്ചു.
പരിപാടി വിജയിപ്പിക്കുന്നതിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
യോഗത്തിൽ എൻ. അബ്ദുല്ല മുസ് ലിയാർ അധ്യക്ഷനായി. സാദിഖലി ശിഹാബ് തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാർ, എം.ടി. അബ്ദുല്ല മുസ് ലിയാർ, കൊയ്യോട് ഉമർ മുസ്‌ലിയാർ, മൂസക്കുട്ടി ഹസ്റത്ത്, വി. മൂസക്കോയ മുസ്‌ലിയാർ, കെ.ടി ഹംസ മുസ്‌ലിയാർ, ഉസ്മാൻ ഫൈസി തോടാർ, എൻ. അബ്ദുല്ല മുസ്‌ലിയാർ, എസ്.വി ഹസൻകോയ ഹാജി പുതിയങ്ങാടി, പൂമുള്ളകണ്ടി കുഞ്ഞമ്മദ് ഹാജി നന്തി, ഇസ്മാഈൽ കുഞ്ഞു ഹാജി മാന്നാർ, യു.കെ അബ്ദുൽ ലത്തീഫ് മൗലവി (രക്ഷാധികാരികൾ), സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ (ചെയർമാൻ), സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ. ഉമർ ഫൈസി മുക്കം, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, ആർ.വി കുട്ടിഹസൻ ദാരിമി, അസൈനാർ ഫൈസി, അബ്ദുലത്വീഫ് ഹൈതമി, കെ.കെ മുഹമ്മദ് ദാരിമി അരിയിൽ, മുബശിർ തങ്ങൾ ജമലുല്ലൈലി, മഹ്മൂദ് സഅദി, പുത്തനഴി മൊയ്തീൻ ഫൈസി (വൈസ് ചെയർമാന്മാർ), എ.വി അബ്ദുറഹിമാൻ മുസ്‌ലിയാർ(ജന. കൺവീനർ), അബ്ദുൽ ബാരി ബാഖവി, നാസർ ഫൈസി കൂടത്തായി, റശീദ് ഫൈസി വെള്ളായിക്കോട്, ഖാദർ ഫൈസി കുന്നുംപുറം, സലാം ഫൈസി മുക്കം, അബൂബക്കർ ഫൈസി മലയമ്മ, അബൂബക്കർ ദാരിമി പുല്ലാര, കെ.സി മുഹമ്മദ് ഫൈസി, മുഹമ്മദ് സഅദി കാസർഗോഡ് (കൺവീനർമാർ), എം.സി മായിൻ ഹാജി (ട്രഷറർ) ആർ.വി സലീം, പി. മാമുക്കോയ ഹാജി, അശ്റഫ് പാലത്തായി, ശഫീഖ് ദാരിമി പന്നൂർ, സി.പി ഇഖ്ബാൽ കൺവീനർമാരായി യഥാക്രമം ഫുഡ് ആൻഡ് അക്കമഡേഷൻ, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ, ഫിനാൻസ്, മീഡിയ, പ്രചാരണം, ലോ ആൻഡ് ഓർഡർ സമിതികൾക്കും രൂപംനൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."