HOME
DETAILS

എത്ര ഭംഗിയായാണ് ഗവര്‍ണര്‍ കളിക്കുന്നത്

  
backup
July 17 2021 | 20:07 PM

524351343-2

വി. അബ്ദുല്‍ മജീദ്

കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളായി സംസ്ഥാനങ്ങളിലേക്കയയ്ക്കുന്ന ഗവര്‍ണര്‍മാര്‍ക്ക് എന്താണ് പണിയെന്നു ചോദിച്ചാല്‍ കാര്യപ്പെട്ട ചുരുക്കം ചിലതൊക്കെ പറയാനുണ്ടാകും. കാര്യമായ രാഷ്ട്രീയപ്രതിസന്ധികളൊന്നുമില്ലാത്ത സംസ്ഥാനങ്ങളാണെങ്കില്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കണം. പിന്നെ ഇടക്കാലത്ത് ഫോണ്‍കെണിയില്‍പെട്ടോ അഴിമതിയുടെ പേരിലോ ബന്ധുനിയമനം കാരണമോ ഒക്കെ ഏതെങ്കിലും മന്ത്രിമാര്‍ രാജിവയ്‌ക്കേണ്ടിവന്നാല്‍ പകരം വരുന്നവര്‍ക്കും ചൊല്ലിക്കൊടുക്കണം സത്യപ്രതിജ്ഞ. അതിന് വലിയ അധ്വാനമൊന്നുമില്ല. പ്രതിജ്ഞയുടെ തുടക്കത്തിലെ ഞാന്‍ എന്നു മാത്രം ഉച്ചരിച്ചാല്‍ ബാക്കി മന്ത്രിമാര്‍ തന്നെ പറഞ്ഞുകൊള്ളും.


പിന്നെയുള്ള കാര്യപ്പെട്ടൊരു പണി വര്‍ഷത്തിലൊരിക്കല്‍ നിയമസഭയിലുള്ള നയപ്രഖ്യാപനമാണ്. അതു കുറച്ചു സമയമുണ്ടാകും. അതും വേണമെങ്കില്‍ തുടക്കം മാത്രം വായിച്ച് ബാക്കി വായിച്ചതായി പ്രഖ്യാപിച്ചാല്‍ മതി. പിന്നെ സഭ പാസാക്കുന്ന ബില്ലുകള്‍ പരിശോധിച്ചോ പരിശോധിക്കാതെയോ ഒപ്പിട്ടുകൊടുക്കണം. കൂടാതെ ചാന്‍സലര്‍ എന്ന നിലയില്‍ സര്‍വകലാശാലകളുടെ നാമമാത്ര മേല്‍നോട്ടവും. ഭരണഘടന പ്രകാരമുള്ള ഈ പണികളെല്ലാം കൂടി ചേര്‍ന്നാല്‍ തന്നെ ഫുള്‍ടൈം പണിയാവില്ല. ശരിക്കും ഒരു പാര്‍ട്ട്‌ടൈം തസ്തിക മാത്രം ആവശ്യമുള്ളിടത്താണ് വലിയ ശമ്പളവും വിശാലമായ രാജ്ഭവനടക്കം മികച്ച സുഖസൗകര്യങ്ങളും ആവശ്യത്തിലധികം ശിങ്കിടി സന്നാഹങ്ങളുമായി ഗവര്‍ണര്‍മാരെ ജോലിക്കു നിര്‍ത്തുന്നത്. ഇതിന് ഭാരിച്ചൊരു തുകയാണ് പൊതുഖജനാവില്‍നിന്ന് ചെലവഴിക്കുന്നത്.


ഇത്ര വലിയ ചെലവില്‍ ഇങ്ങനെയൊരു തസ്തിക നിലനിര്‍ത്തേണ്ടതുണ്ടോ എന്ന് പലരും ചോദിക്കാറുണ്ടെങ്കിലും ഭരണഘടനയനുസരിച്ചുള്ള ചുമതലകള്‍ക്കു പുറത്തും ഗവര്‍ണര്‍മാര്‍ക്ക് കുറച്ചു പണികളുണ്ടാകും. സംസ്ഥാനം ഭരിക്കുന്നത് കേന്ദ്രത്തിന് ഇഷ്ടമില്ലാത്തവരാണെങ്കില്‍ അവര്‍ക്ക് കേന്ദ്ര നിര്‍ദേശാനുസരണം പണികൊടുക്കലാണ് അതില്‍ പ്രധാനം. അത് സന്ദര്‍ഭാനുസരണം ഏതു തരത്തിലുമാവാം. പശ്ചിമ ബംഗാള്‍ ഗവര്‍ണറെപ്പോലെ സംസ്ഥാന സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടാം. ഇത്തിരി ഭാവനാശേഷിയുള്ളവരാണെങ്കില്‍ ആര്‍ക്കും നേരിട്ട് കുറ്റം പറയാനാവാത്ത രീതിയില്‍ നൈസായി പണികൊടുക്കാം.
ഇതില്‍ രണ്ടാമത്തെ മാര്‍ഗമാണ് രാഷ്ട്രീയാഭ്യാസങ്ങളില്‍ പ്രതിഭ തെളിയിച്ച നമ്മുടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചത്. കേരളത്തില്‍ സ്ത്രീധന പീഡനവും അതിന്റെ പേരിലുള്ള ആത്മഹത്യകളുമൊക്കെ വലിയ ചര്‍ച്ചയാകുകയും പൊലിസിനെതിരേ വിമര്‍ശനമുയരുകയുമുണ്ടായ സമയമാണ്. ഈ തക്കംനോക്കി സ്ത്രീധനത്തിനെതിരായും സ്ത്രീസുരക്ഷയ്ക്കു വേണ്ടിയും അദ്ദേഹം ഒരു പകല്‍ ഉപവസിച്ചു. അങ്ങനെ സ്ത്രീസുരക്ഷയില്‍ സംസ്ഥാന ഭരണകൂടം പരാജയപ്പെട്ടെന്ന് ഗവര്‍ണര്‍ നാട്ടുകാരോട് പറയാതെ പറഞ്ഞു.


പ്രതിപക്ഷം സമരത്തെ പൂര്‍ണമായി പിന്തുണച്ചു. ഗവര്‍ണറുടെ ഉള്ളിലിരിപ്പ് പിടികിട്ടിയെങ്കിലും വിഷയം ഇതായതിനാലും ജനവികാരത്തെക്കുറിച്ച് നല്ല ധാരണയുള്ളതിനാലും അമര്‍ഷം കടിച്ചുപിടിച്ച് ഭരണപക്ഷത്തിനും സമരത്തെ അനുകൂലിച്ചു സംസാരിക്കേണ്ടിവന്നു.


അവിടെയും നിന്നില്ല. ബിരുദം നല്‍കാന്‍ സ്ത്രീധനം വാങ്ങില്ലെന്ന പ്രതിജ്ഞ നിര്‍ബന്ധമാക്കണമെന്ന പ്രസ്താവന നടത്തി അദ്ദേഹം വലിയ തോതില്‍ തന്നെ കൈയടി നേടി. തുടര്‍ന്ന് നടപടികളിലേക്കും കടന്നു. സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പു നല്‍കുന്നവര്‍ക്കു മാത്രമേ സര്‍വകലാശാലകളില്‍ പ്രവേശനം നല്‍കാവൂ എന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരെ വിളിച്ചുവരുത്തി നിര്‍ദേശം നല്‍കി സ്ത്രീകളടക്കം വലിയൊരു വിഭാഗം ആളുകള്‍ക്കിടയില്‍ താരപരിവേഷം നേടി. തൊട്ടുപിറകെ സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും ജില്ലകളില്‍ ഡൗറി പ്രോഹിബിഷന്‍ ഓഫിസര്‍മാരെ നിയോഗിക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായി.


അങ്ങനെ രാഷ്ട്രീയ ശത്രുക്കളുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാരുകളെ കിട്ടുന്ന സന്ദര്‍ഭങ്ങളില്‍ ദ്രോഹിക്കുകയോ അതിനു സാധിച്ചില്ലെങ്കില്‍ ഇകഴ്ത്തിക്കാട്ടുകയോ ചെയ്യുകയെന്ന കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാറിന്റെ അജന്‍ഡ വളരെ ഭംഗിയായി നടന്നു. പരസ്യമായ എതിര്‍പ്പുകളൊന്നും ഉയരാതെ തന്നെ. ഒപ്പം വലിയൊരു സാമൂഹ്യവിപത്തിനെതിരേ ഒന്നും ചെയ്യാന്‍ കൊള്ളാത്തവരാണ് ഈ സംസ്ഥാനം ഭരിക്കുന്നവരെന്നും അവര്‍ക്ക് എന്തെങ്കിലും നടപടി തുടങ്ങാന്‍ ഗവര്‍ണറുടെ സമ്മര്‍ദം വേണ്ടിവന്നു എന്നുമുള്ള സന്ദേശവും അദ്ദേഹം നല്‍കിക്കഴിഞ്ഞു. എത്ര ഭംഗിയായാണ് അദ്ദേഹം കളിക്കുന്നത്. അതും ഒരു ഗോള്‍ പോലും തടയാന്‍ എതിരാളികള്‍ക്ക് അവസരം നല്‍കാതെ.

എല്ലാം മനസിലാക്കിയുള്ള കളി


ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം നഗരത്തില്‍ രാത്രി പത്തു മണിക്കു ശേഷം സാധാരണക്കാര്‍ ഭക്ഷണത്തിന് ആശ്രയിക്കുന്ന തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് പൊലിസ് വിലക്കിയിരുന്നു. രാത്രി ക്രിമിനലുകളും മറ്റു സാമൂഹ്യവിരുദ്ധരും തട്ടുകടകളില്‍ കൂട്ടംകൂടുന്നു എന്നായിരുന്നു പൊലിസ് പറഞ്ഞ ന്യായം.
രാത്രി കൃത്യം പത്തുമണിക്ക് വാച്ചു നോക്കി പുറത്തിറങ്ങുന്നവരാണ് ക്രിമിനലുകളെന്ന് പൊലിസിന് അറിയുന്നതുകൊണ്ടായിരിക്കാം ഈ നടപടിയെന്നു തോന്നുന്നു. എന്നാല്‍ ക്രിമിനലുകള്‍ ഇങ്ങനെ ഒരിടത്തു കൂട്ടംകൂടിയാല്‍ പൊലിസിനു പിടികൂടാന്‍ എളുപ്പമല്ലേ എന്ന് അന്ന് സാമാന്യ യുക്തിയില്‍നിന്ന് ഒരു ചോദ്യമുയര്‍ന്നിരുന്നെങ്കിലും അധികൃതരില്‍ നിന്ന് ഉത്തരമുണ്ടായില്ല. ആ സമയത്തും രാത്രി കുറെ ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതിലധികവും സമ്പന്നരുടെ ഉടമസ്ഥതയിലുള്ളത്. ഒരിടത്ത് ആഹാരം കിട്ടാതിരുന്നാല്‍ വിശപ്പു മറ്റാന്‍ മനുഷ്യര്‍ മറ്റൊരിടത്ത് പോകുന്നത് സ്വാഭാവികമാണല്ലോ. ഇങ്ങനെ പാവങ്ങളുടെ ഭോജനശാലകള്‍ പൂട്ടിച്ച് സമ്പന്നര്‍ക്ക് കച്ചവടമുണ്ടാക്കിക്കൊടുക്കാന്‍ പൊലിസ് ഏമാന്‍മാര്‍ക്ക് എന്തായിരുന്നു താല്‍പര്യമെന്ന ചോദ്യം ആരുടെയെങ്കിലും മനസില്‍ ഉയരുന്നുണ്ടെങ്കില്‍ അതിനുത്തരം അവര്‍ തന്നെ കണ്ടെത്തിയാല്‍ മതി.


കൊവിഡ് നിയന്ത്രണത്തിന്റെ പേരിലുള്ള ലോക്ക്ഡൗണും അതുപോലുള്ള നിയന്ത്രണങ്ങളും മൂലം കഴിഞ്ഞ വര്‍ഷം തുടക്കം മുതല്‍ വേണ്ട രീതിയില്‍ കട തുറക്കാനാവാതെ ദുരിതമനുഭവിക്കുകയാണ് കേരളത്തിലെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്നവരൊഴികെയുള്ള ചെറുകിട, ഇടത്തരം കച്ചവടക്കാര്‍. കൊവിഡ് വരുന്നതിനു മുമ്പു തന്നെ 2018 മുതല്‍ പ്രളയം കാരണവും മറ്റുമായി ഉത്സവ സീസണ്‍ കച്ചവടങ്ങള്‍ മുടങ്ങിയതിനാല്‍ അവര്‍ കടക്കെണിയിലും കഷ്ടപ്പാടിലുമൊക്കെയാണ്. അതിനു പിറകെയാണ് അനിശ്ചിതമായ കൊവിഡ് നിയന്ത്രണങ്ങള്‍ വന്നത്.


രോഗവ്യാപനം കാര്യമായുള്ള ഇടങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനെന്ന പേരില്‍ അവശ്യസാധനങ്ങളുടേതല്ലാത്ത കടകള്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രം രാവിലെ ഏഴു മുതല്‍ സന്ധ്യയ്ക്ക് ഏഴു വരെ തുറക്കുക എന്ന വിചിത്ര നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ആഴ്ചയില്‍ ഒരു ദിവസം, അതും സമയപരിധി കുറച്ച് ഈ കടകള്‍ തുറന്നാല്‍ ആ ദിവസം ജനത്തിരക്കും അതുവഴി രോഗവ്യാപനവും കൂടാനല്ലേ സാധ്യതയെന്ന ചോദ്യം ജനതയുടെ സാമാന്യ യുക്തിയില്‍നിന്ന് ഉയര്‍ന്നെങ്കിലും അതിനുമുണ്ടായില്ല ഉത്തരം. ഒടുവില്‍ കഷ്ടപ്പാടിന്റെ നെല്ലിപ്പടി കണ്ട കച്ചവടക്കാര്‍ സര്‍ക്കാര്‍ വിലക്കിയാലും കടകള്‍ തുറക്കുമെന്ന പ്രഖ്യാപനം നടത്തിയപ്പോള്‍ അതിനെ നേരിടാനറിയാമെന്നും അതു മനസിലാക്കി കളിച്ചാല്‍ മതിയെന്നും ഭീഷണി മുഴക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ കച്ചവടക്കാര്‍ പ്രഖ്യാപനത്തില്‍ ഉറച്ചുനിന്നതോടെയാണ് സര്‍ക്കാര്‍ മുട്ടുമടക്കി ഒത്തുതീര്‍പ്പിനു തയാറായത്.


ഇങ്ങനെ കച്ചവടക്കാരെ ദ്രോഹിച്ച് ആഴ്ചയിലൊരിക്കല്‍ കമ്പോളങ്ങളിലും ബസുകളിലും ആസൂത്രിതമായി ജനത്തിരക്കുണ്ടാക്കി ഭരണകൂടം രോഗവ്യാപനത്തിനു സൗകര്യമൊരുക്കുമ്പോഴും മറ്റൊരിടത്ത് കച്ചവടം പൊടിപൊടിക്കുന്നുണ്ട്. കോര്‍പറേറ്റുകളുടേതടക്കമുള്ള വന്‍കിട കച്ചവട സ്ഥാപനങ്ങള്‍ തുറക്കാതെ തന്നെ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച് ഡോര്‍ ഡെലിവറിയായി സാധനങ്ങളെത്തിച്ച് മികച്ച രീതിയില്‍ കച്ചവടം നടത്തുകയാണ് നാട്ടില്‍. ആവശ്യമായ ജീവനക്കാരടക്കം സര്‍വ സന്നാഹങ്ങളുമുമുള്ള അവര്‍ക്കത് എളുപ്പമാണ്. എന്നാല്‍ ചെറിയ കടകള്‍ നടത്തി കുടുംബം പോറ്റുന്നവര്‍ക്ക് അതു സാധ്യമല്ലല്ലോ.
ചെറുകിട കച്ചവടക്കാരുടെ അന്നംമുട്ടിച്ച് വന്‍കിടക്കാര്‍ക്ക് കച്ചവടം കൊഴുപ്പിക്കാന്‍ എന്തിനിത്ര പാടുപെട്ട് അവസരമൊരുക്കി എന്ന ചോദ്യം ആര്‍ക്കെങ്കിലും ചോദിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ അതിനുള്ള ഉത്തരവും അവര്‍ തന്നെ കണ്ടുപിടിച്ചാല്‍ മതി. അതോടെ ബോധ്യപ്പെടും ഭരണകൂടം എല്ലാം മനസിലാക്കിയാണ് കളിച്ചതെന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago