HOME
DETAILS

നീരസം തുറന്നുപറയാന്‍ സ്വാതന്ത്ര്യമുണ്ടാവണം

  
backup
July 17 2021 | 20:07 PM

9621463513-2

 


'കുപ്രസിദ്ധമായ കരിനിയമമാണ് ഐ.പി.സി 124 (എ). ഇന്ത്യയെപ്പോലൊരു ജനാധിപത്യരാജ്യത്ത് അംഗീകരിക്കാന്‍ പാടില്ലാത്തത്. അതിനാല്‍, ഈ നിയമത്തിന്റെ ചുവടുപിടിച്ചു ഭരണഘടനയില്‍ രാജ്യദ്രോഹം സംബന്ധിച്ച വ്യവസ്ഥകള്‍ എഴുതിച്ചേര്‍ക്കാന്‍ പാടില്ല'. 1948 ല്‍ ഭരണഘടനാ അസംബ്ലിയില്‍ കെ.എം മുന്‍ഷി എന്ന വിഖ്യാതപണ്ഡിതന്‍ കൂടിയായ നേതാവ് കര്‍ക്കശസ്വരത്തില്‍ പറഞ്ഞ വാക്കുകളാണിത്. മുന്‍ഷിയുടെ ആജ്ഞാസ്വരത്തിലുള്ള ആ വാക്കുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ഭരണഘടനയുടെ കരടു രൂപത്തിലുണ്ടായിരുന്ന 'രാജ്യദ്രോഹം' എന്ന പദം എടുത്തുമാറ്റിയത്.
അതു സംഭവിച്ചില്ലായിരുന്നെങ്കില്‍ ലോകം വിസ്മയത്തോടെ നോക്കിക്കാണുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്ക് തീരാക്കളങ്കമുണ്ടാകുമായിരുന്നു. പക്ഷേ, ഭരണഘടനയില്‍ നിന്നു 'രാജ്യദ്രോഹ'മെന്ന പദം ഒഴിവാക്കിയെങ്കിലും കുപ്രസിദ്ധ കരിനിയമമെന്നു കെ.എം മുന്‍ഷി വിശേഷിപ്പിച്ച 124 (എ) ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ സ്വസ്ഥമായി തുടരുകയാണ്.
കെ.എം മുന്‍ഷി കുറ്റപ്പെടുത്തിയപോലെ, പിന്നീടൊരിക്കല്‍ ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും അതിനിശിതമായി ഐ.പി.സി 124 (എ)യെ വിമര്‍ശിച്ചു. 'ദേശാഭിമാനികളായ സ്വാതന്ത്ര്യസമര സേനാനികളുടെ നാവരിയാന്‍ കൊളോണിയല്‍ ഭരണകൂടം നടപ്പാക്കിയ ആ നിയമം സ്വതന്ത്രഭാരതത്തില്‍ അങ്ങേയറ്റം വെറുക്കപ്പെടേണ്ടതും ശപിക്കപ്പെടേണ്ടതുമാണെന്നാണ്' നെഹ്‌റു വിലയിരുത്തിയത്. നിയമനിര്‍മാണത്തിലൂടെ എത്രയും പെട്ടെന്ന് അതില്‍ നിന്നു രക്ഷപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നെഹ്‌റുവും പില്‍ക്കാലത്ത്, നെഹ്‌റുവിന്റെ പിന്‍മുറക്കാരും ഇന്ത്യയുടെ ഭരണക്കസേരയില്‍ ഏറെ നാള്‍ ഇരുന്നു. എന്നിട്ടും 124 (എ) ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ സ്വസ്ഥമായി തുടര്‍ന്നു.


മാത്രമല്ല, രാജ്യദ്രോഹനിയമത്തിന് കരുത്തും വ്യാപ്തിയും പകരുന്ന നിയമങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വന്നു. 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമവും (യു.എ.പി.എ) പില്‍ക്കാലത്ത് പല ഘട്ടങ്ങളിലായി വന്ന അതിലെ ഭേദഗതികളുമാണ് അതില്‍ എടുത്തുപറയേണ്ടത്. ഈ നിയമങ്ങളുടെ പേരില്‍ എത്രയെത്ര നിരപരാധികള്‍ ജാമ്യം പോലും കിട്ടാതെ അഴിക്കുള്ളില്‍ നരകിക്കേണ്ടി വന്നു, ഇപ്പോഴും ദുരിതമനുഭവിച്ചു കൊണ്ടിരിക്കുന്നു.


2010 മുതല്‍ 2020 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 798 രാജ്യദ്രോഹക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ പ്രതിയാക്കപ്പെട്ടവര്‍ 10,898 പേര്‍. 2021 നു ശേഷമുണ്ടായ കേസുകള്‍ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നുണ്ടല്ലോ. 2014 നു ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യദ്രോഹക്കുറ്റത്തിന്റെ വ്യാപ്തി ഏതറ്റം വരെ പോയിരിക്കുന്നുവെന്നു വ്യക്തമാകും. 149 കേസുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ ചില പ്രവൃത്തികളെയും വിമര്‍ശിച്ചതിനാണ്. 144 കേസുകള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയോ അദ്ദേഹത്തിന്റെ ഭരണത്തിലെ ചില തലതിരിഞ്ഞ ഏര്‍പ്പാടുകളെയോ വിമര്‍ശിച്ചതിന്.


ഹത്രാസില്‍ നടന്ന അതിക്രൂരമായ ബലാത്സംഗക്കൊലയ്‌ക്കെതിരേ പ്രതികരിച്ചവര്‍ക്കെതിരേയും പൗരത്വനിയമത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്കെതിരേയും രാജ്യദ്രോഹക്കേസുണ്ടായി. ഇക്കഴിഞ്ഞ ദിവസം ഹരിയാനയിലെ ഡെപ്യൂട്ടി സ്പീക്കറുടെ കാര്‍ തടഞ്ഞ കേസില്‍ നൂറോളം കര്‍ഷകര്‍ക്കെതിരേ ചുമത്തിയതും രാജ്യദ്രോഹക്കേസ് തന്നെ.
ഐഷ സുല്‍ത്താനയെന്ന സാമൂഹ്യപ്രവര്‍ത്തക തന്റെ നാടായ ലക്ഷദ്വീപിനെ ഭരണകൂടം ഞെക്കിക്കൊല്ലുന്നതിനെതിരേ ചാനല്‍ചര്‍ച്ചയില്‍ വികാരപരമായി സംസാരിച്ചപ്പോള്‍ ഒരു നാക്കുപിഴയുണ്ടായി. അതു വിവാദമാക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ അവര്‍ മാപ്പു പറയുകയും ചെയ്തു. പക്ഷേ, നിയമപാലകര്‍ വിടാന്‍ ഭാവമില്ല. ഐഷയ്‌ക്കെതിരേയും ചുമത്തിയിരിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണ്.
ഈ പശ്ചാത്തലത്തില്‍ വേണം, ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള സുപ്രിംകോടതി ബെഞ്ച് നടത്തിയ പരാമര്‍ശത്തെ ജനാധിപത്യ മതേതര മനസുകള്‍ പ്രതീക്ഷയോടെ വിലയിരുത്തേണ്ടത്. 'രാജ്യദ്രോഹനിയമം മാറ്റാത്തതെന്ത് 'എന്നാണ് നീതിപീഠം ഭരണകൂടത്തോടു ചോദിക്കുന്നത്. ഇപ്പോള്‍ ഭരിക്കുന്നവരും ഇതുവരെ ഭരിച്ചവരും നിയമനിര്‍മാണസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയകക്ഷികളും ഒരേപോലെ ഉത്തരം പറയേണ്ട ചോദ്യമാണിത്.


ആര്‍ക്കെതിരേയും രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളതെന്നാണ് നീതിപീഠം പറയുന്നത്. ഈ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ഇക്കാലമത്രയും ചോദിച്ച ചോദ്യം തന്നെയാണിത്. അതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ പത്തൊമ്പതും ഇരുപത്തൊന്നും മാത്രം പ്രായമുള്ള അലന്‍, താഹ എന്നീ രണ്ടു യുവാക്കള്‍ കോഴിക്കോട്ട ് യു.എ.പി.എ പ്രകാരം അഴിക്കുള്ളിലായത്. ജനാധിപത്യത്തിനു പരമാവധി സംരക്ഷണം കൊടുക്കുന്നുവെന്നു വീമ്പിളക്കുന്ന കേരളത്തിലാണിതു സംഭവിച്ചത്. ആ ചെറുപ്പക്കാര്‍ ചെയ്ത തെറ്റെന്താണെന്ന് ഇപ്പോഴും നിഷ്പക്ഷസമൂഹത്തിന് ബോധ്യപ്പെട്ടിട്ടില്ല.
ഡോ. ബിനായക് സെന്‍, അരുന്ധതി റോയ്, ശശി തരൂര്‍, ഫാ. സ്റ്റാന്‍ സ്വാമി, അംബേദ്ക്കറുടെ കൊച്ചുമകളുടെ ഭര്‍ത്താവും ഐ.ഐ.എം പ്രൊഫസറുമായ ഡോ. ആനന്ദ് തെല്‍തുംബ്‌ഡെ, തെലുങ്ക് കവി വരവര റാവു, കനയ്യകുമാര്‍, ഉമര്‍ ഖാലിദ് തുടങ്ങി മലയാളികളായ പ്രൊഫ. ഹാനി ബാബു, റോണ വില്‍സന്‍, സിദ്ദീക് കാപ്പന്‍ വരെയുള്ളവര്‍ ഇങ്ങനെ രാജ്യദ്രോഹക്കുറ്റത്തിന് ഇരകളാക്കപ്പെട്ടവരാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉന്നമിട്ട് 2019 ലെ തെരഞ്ഞെടുപ്പില്‍ 'ചൗക്കീദാര്‍ ചോര്‍ ഹേ' എന്ന് ആവര്‍ത്തിച്ചു പ്രസംഗിച്ച രാഹുല്‍ ഗാന്ധി രാജ്യദ്രോഹക്കുറ്റത്തിന് അഴിക്കുള്ളിലാവാഞ്ഞത് മഹാഭാഗ്യം.
അന്വേഷണോദ്യോഗസ്ഥന്, അതല്ലെങ്കില്‍ അദ്ദേഹത്തെ നിയന്ത്രിക്കുന്നവര്‍ക്ക് ഇഷ്ടമില്ലാത്ത ആരെയും കരുക്കാവുന്ന നിയമമാണ് 124 (എ). ആ നിയമത്തില്‍ പറയുന്നത് ഇങ്ങനെ: 'എഴുത്തിലൂടെയോ വാക്കിലൂടെയോ മറ്റെന്തെങ്കിലും മാര്‍ഗത്തിലൂടെയോ ഇന്ത്യയില്‍ നിയമപരമായി നിലനില്‍ക്കുന്ന സര്‍ക്കാരിനെതിരേ വിരോധം ജനിപ്പിക്കുകയോ അതിനു ശ്രമിക്കുകയോ നിന്ദയോ വെറുപ്പോ വളര്‍ത്തിയെടുക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്താല്‍ രാജ്യദ്രോഹമാണ്. പിഴയോടെ ജീവപര്യന്തം തടവോ മൂന്നുവര്‍ഷം തടവോ ആണ് ശിക്ഷ'.


ഈ വകുപ്പുപയോഗിച്ചാണ് ബ്രിട്ടിഷുകാര്‍ മഹാത്മാഗാന്ധിയെയും ബാലഗംഗാധര തിലകനെയും ആനി ബസന്റിനെയും രാജ്യദ്രോഹികളാക്കി ജയിലിലടച്ചത്. ഗാന്ധിയും തിലകനും ചെയ്ത തെറ്റ് ബ്രിട്ടിഷ് ഭരണകൂടത്തെ വിമര്‍ശിച്ചു ലേഖനമെഴുതിയെന്നതായിരുന്നു. ഇപ്പോഴും നടക്കുന്നത് അതൊക്കെ തന്നെ. മണിപ്പൂര്‍ മുഖ്യമന്ത്രിയെ മോദിയുടെ കളിപ്പാവയെന്നു വിശേഷിപ്പിച്ചു ലേഖനമെഴുതിയതിനാണല്ലോ മാധ്യമപ്രവര്‍ത്തകനായ കൃഷ്ണചന്ദ്ര അറസ്റ്റിലായത്. ഛത്തീസ്ഗഡ് പൊലിസിന്റെ വ്യാജഏറ്റുമുട്ടലുകളെ വിമര്‍ശിച്ചു കാര്‍ട്ടൂണ്‍ വരച്ചതിനാണല്ലോ കനയ്യലാല്‍ ശുക്ല രാജ്യദ്രോഹിയായത്.
രാജ്യദ്രോഹനിയമം എന്തിന് എന്ന സുപ്രിംകോടതിയുടെ ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ എന്തു മറുപടി കൊടുക്കുമെന്നറിയില്ല. ജനാധിപത്യസമൂഹത്തിനു ഭൂഷണമല്ലെന്നു കണ്ട് എല്ലാ കരിനിയമങ്ങളും റദ്ദാക്കുമോയെന്നും അറിയില്ല.


ഒരു കാര്യം അറിയാം, ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 124 (എ) എന്ന ക്രൂരനിയമം എഴുതിച്ചേര്‍ത്ത ബ്രിട്ടിഷുകാര്‍ അവരുടെ നാട്ടില്‍ രാജ്യദ്രോഹനിയമം വലിച്ചെറിഞ്ഞിട്ടു വര്‍ഷങ്ങളേറെയായി. ഇവിടെ അതിപ്പോഴും നിലനില്‍ക്കുന്നു, അല്ല, നിലനിര്‍ത്തുന്നു.
തനിക്കെതിരേ രാജ്യദ്രോഹക്കുറ്റ വിചാരണ നടക്കുമ്പോള്‍ മഹാത്മജി നടത്തിയ ഒരു പരാമര്‍ശം ഓര്‍മിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നതു ശരിയല്ല. ആ വാക്കുകള്‍ ഇങ്ങനെയാണ്: 'നിയമം കൊണ്ട് ഉല്‍പ്പാദിപ്പിക്കാനോ നിയന്ത്രിക്കാനോ കഴിയുന്ന ഒന്നല്ല സ്‌നേഹം. അക്രമമാര്‍ഗം അവലംബിക്കുകയോ പ്രോത്സാഹിപ്പിക്കുയോ പ്രേരിപ്പിക്കുകയോ ചെയ്യാത്തിടത്തോളം ഒരാള്‍ക്ക് മറ്റൊരാളോട് സ്‌നേഹമില്ലെങ്കില്‍ നീരസം തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ട്'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  14 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago