HOME
DETAILS

പോപുലർ ഫ്രണ്ട് നിരോധനം; ആരോപണങ്ങളും കാരണങ്ങളും

  
backup
September 28 2022 | 19:09 PM

%e0%b4%aa%e0%b5%8b%e0%b4%aa%e0%b5%81%e0%b4%b2%e0%b5%bc-%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%86

ന്യൂഡൽഹി •പോപുലർ ഫ്രണ്ടിനെതിരേ നിരവധി ആരോപണങ്ങളാണ് കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ ഉന്നയിക്കുന്നത്. അതോടൊപ്പം ആർ.എസ്.എസ് നേതാക്കളെ കൊലപ്പെടുത്തിയതും അധ്യാപകന്റെ കൈവെട്ടിയതും അഭിമന്യു വധവുമടക്കം നിരോധനത്തിന് ഏഴു കാരണങ്ങളും പറയുന്നുണ്ട്.
ആരോപണങ്ങൾ
പോപുലർ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട എട്ടു സംഘടനകൾക്കും പോപുലർ ഫ്രണ്ടുമായി ബന്ധം കണ്ടെത്തി. റിഹാബ് ഇന്ത്യാ ഫൗണ്ടേഷനു വേണ്ടി പി.എഫ്.ഐ പ്രവർത്തകർ മുഖേനയാണ് പണം കണ്ടെത്തുന്നത്. പി.എഫ്.ഐ നേതാക്കൾ തന്നെയാണ് ഈ സംഘടനകളുടെ പ്രവർത്തനം നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത്.
പോഷക സംഘടനകളെ ഉപയോഗിച്ച് പി.എഫ്.ഐ യുവാക്കൾ, വിദ്യാർഥികൾ, സ്ത്രീകൾ, ഇമാമുമാർ, അഭിഭാഷകർ, സമൂഹത്തിലെ പാവപ്പെട്ടവർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലള്ളവരിലേക്ക് സ്വാധീനം എത്തിക്കുകയും അംഗത്വം വിപുലീകരിക്കുകയും ധനശേഖരണം നടത്തുകയും ചെയ്യുന്നുണ്ട്.
നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. അതുവഴി അവർ രാജ്യത്തിന്റെ പൊതുസമാധാനത്തിനും സാമുദായിക സൗഹാർദത്തിനും ഭംഗം വരുത്താനും തീവ്രവാദത്തെ പിന്തുണയ്ക്കാനുമുള്ള സാധ്യതയുണ്ടാകുന്നുണ്ട്.
പി.എഫ്.ഐ സ്ഥാപക അംഗങ്ങളിൽ ചിലർ സിമിയുടെയും നേതാക്കളാണ്. ബംഗ്ലാദേശിലെ ജമാഅതുൽ മുജാഹിദീനുമായി ഇവർക്ക് ബന്ധമുണ്ട്. രണ്ടും നിരോധിത സംഘടനകളാണ്. ഐ.എസ് പോലുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്.
ഒരു സമുദായത്തിനുള്ളിൽ അരക്ഷിതാവസ്ഥ പടർത്തി അവരിൽ റാഡിക്കൽ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് രഹസ്യമായി പ്രവർത്തനങ്ങൾ നടത്തുന്നു. ചില പി.എഫ്.ഐ കാഡറുകൾ അന്താരാഷ്ട്ര ഭീകര സംഘടനകളിൽ ചേർന്ന സംഭവങ്ങളുണ്ട് .

നിരോധിക്കാൻ ഏഴു കാരണങ്ങൾ


1, പി.എഫ്.ഐ നിരവധി ക്രിമിനൽ, ഭീകരവാദ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഭരണഘടനയോടും ഭരണാധികാരികളോടും തികഞ്ഞ അനാദരവാണുള്ളത്. അവർക്ക് രാജ്യത്തിനു പുറത്തുനിന്ന് ഫണ്ടും പ്രത്യയശാസ്ത്ര പിന്തുണയും ലഭിക്കുന്നുണ്ട്. ഇത് ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി.
2, പി.എഫ്.ഐ പ്രവർത്തകർ വ്യാപകമായി അക്രമങ്ങളിലും അട്ടിമറിപ്രവർത്തനങ്ങളിലും ഏർപ്പെടുന്നതായി അന്വേഷണങ്ങളിൽ കണ്ടെത്തി. കോളജ് പ്രൊഫസറുടെ കൈവെട്ടിയ നടപടി, മറ്റു മതവിഭാഗ സംഘടനകളിലെ പ്രവർത്തകരെ കൊലപ്പെടുത്തൽ, പ്രമുഖ വ്യക്തികളെയും സ്ഥലങ്ങളെയും ലക്ഷ്യമിട്ട് സ്‌ഫോടക വസ്തുക്കൾ ശേഖരിക്കൽ, പൊതുമുതൽ നശിപ്പിക്കൽ.
3, പി.എഫ്.ഐ പ്രവർത്തകർ ഭീകരപ്രവർത്തനങ്ങളിലും കൊലകളിലും ഏർപ്പെട്ടു. സഞ്ജിത് (കേരളം, 2021 നവംബർ), വി. രാമലിംഗം (തമിഴ്‌നാട് 2019), നന്ദു (കേരളം 2021), അഭിമന്യു (കേരളം 2018), ബിബിൻ (കേരളം 2017), ശരത് (കർണാടക 2017), രുദ്രേഷ്, പ്രവീൺ പൂജാരി (കർണാടക 2016), ശശികുമാർ (തമിഴ്‌നാട് 2016), പ്രവീൺ നെട്ടാര് (കർണാടക 2022) എന്നിവരെ കൊലപ്പെടുത്തി.
4, ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. ചിലർ ഐ.എസിൽ ചേർന്ന് ഇറാഖിലും സിറിയയിലും അഫ്ഗാനിസ്ഥാനിലും ഭീകരപ്രവർത്തനങ്ങളിൽ പങ്കാളികളായി. ചില കേഡറുകൾ ഈ രാജ്യങ്ങളിലെ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടു. തീവ്രവാദ ബന്ധത്തിന്റെ പേരിൽ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരോധിത തീവ്രവാദ സംഘടനയായ ജമാഅതുൽ മുജാഹിദീൻ ബംഗ്ലാദേശുമായി ബന്ധമുണ്ട്.
5, ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും ബാങ്ക് വഴിയും ഹവാലാ ഇടപാടിലൂടെയും സംഭാവനയായും പണം സ്വരൂപിക്കുന്നു. ഈ തുക ഗൂഡാലോചന നടത്തി വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി നിയമവിധേയമാക്കുന്നു. ഇതേ തുകയുപയോഗിച്ച് ഇന്ത്യയിൽ ഭീകരപ്രവർത്തനവും നിയമവിരുദ്ധ പ്രവർത്തനവും നടത്തുന്നു.
6, ഉറവിടമില്ലാത്തതും വരവിന് നിരക്കാത്തതുമായ പണം അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. പ്രഖ്യാപിത ആവശ്യങ്ങൾക്ക് വേണ്ടിയല്ല ഈ പണം വിനിയോഗിച്ചിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പ് പി.എഫ്.ഐക്കും റിഹാബ് ഇന്ത്യാ ഫൗണ്ടേഷനുമുള്ള രജിസ്‌ട്രേഷൻ റദ്ദാക്കിയിരുന്നു.
7, യു.പി, കർണാടക, ഗുജറാത്ത് സർക്കാരുകൾ പി.എഫ്.ഐയെ നിരോധിക്കണമെന്ന് ശുപാർശ നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago