ദൂരൂഹത നിറഞ്ഞയിടത്തേക്ക് പേടിക്കാന്‍ യാത്ര പോകാം; ഡാര്‍ക്ക് ടൂറിസത്തെ പറ്റി അറിയാം
പല തരം ടൂറിസത്തെക്കുറിച്ച് അറിവുളളവരും ചിലപ്പോഴൊക്കെ പങ്കാളികളായിട്ടുളളവരുമാണ് നമ്മളില്‍ പലരും. മനസ് ശാന്തമാകാനും ആഘോഷത്തിമിര്‍പ്പിലാറാടാനും, സാഹസികതയ്ക്കും വേണ്ടിയൊക്കെയാണ് നമ്മളില്‍ പലരും യാത്ര ചെയ്യുന്നത്. എന്നാല്‍ ദുരൂഹത നിറഞ്ഞതും ദുരന്തപൂര്‍ണവുമായ പ്രദേശങ്ങളിലേക്കും മറ്റുമൊക്കെയും ജനങ്ങള്‍ ടൂറിസ്റ്റായി പോകാറുണ്ട്. പേടിച്ചും സംഘര്‍ഷം അനുഭവിച്ചുമൊക്കെ ചെയ്യുന്ന ഇത്തരം യാത്രകള്‍ക്കാണ് ഡാര്‍ക്ക് ടൂറിസം എന്ന് പറയുന്നത്.
ഇന്ത്യയില്‍ ജല്‍സാല്‍മീറിലെ കുല്‍ദാര ഗ്രാമത്തിലും പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലിലും ഉത്തരാഖണ്ഡിലെ രൂപ്കുണ്ഡ് തടാകത്തിലും സൂറത്തിലെ ദുമാസ് ബീച്ചിലും തിരുവനന്തപുരത്തെ ബോണക്കാട് ബംഗ്ലാലിലുമൊക്കെയായിട്ടാണ് ഡാര്‍ക്ക് ടൂറിസം അനുഭവിക്കാന്‍ സാധിക്കുന്നത്.
മനുഷ്യന്‍ ഉപേക്ഷിച്ച ഗ്രാമമാണ് എന്നതാണ് ജയ്സാല്‍മീറിലെ കുല്‍ദാരയുടെ പ്രാധാന്യം.ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഈ ഗ്രാമത്തിന്റെ ഇപ്പോഴത്തെ ചുമതലക്കാര്‍.ഈ ഗ്രാമങ്ങളില്‍ നിന്നും മനുഷ്യര്‍ ഒഴിഞ്ഞു പോയതിനെ ചൊല്ലി നിരവധി മിത്തുകളും കഥകളും പ്രചാരത്തിലുണ്ട്.ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളെ പീഡിപ്പിക്കാനും കൊലപ്പെടുത്താനും ഉപയോഗിച്ചിരുന്ന ജയിലാണ് പോര്‍ട്ട്‌ബ്ലെയറിലെ സെല്ലുലാര്‍ ജയില്‍.
ടാകത്തിലും പുറത്തുമായി കിടക്കുന്ന നിരവധി മനുഷ്യ അസ്ഥികൂടങ്ങളുടെ പേരിലാണ് ഉത്തരാഖണ്ഡിലെ രൂപ്കുണ്ഡ് തടാകം അറിയപ്പെടുന്നത്.
സമുദ്ര നിരപ്പില്‍ നിന്നും 16,500 അടി ഉയരത്തിലുള്ള രൂപ്കുണ്ഡില്‍ എങ്ങനെ ഇത്രയേറെ മനുഷ്യരുടെ അസ്ഥികൂടങ്ങളെത്തിയെന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ശവശരീരങ്ങള്‍ സംസ്‌ക്കരിക്കാന്‍ ഉപയോഗിച്ചിരുന്നു എന്നതാണ് സൂറത്തിലെ ദുമാസ് ബീച്ചിനെ കുപ്രസിദ്ധമാക്കുന്നത്.
കേരളത്തിലെ ഡാര്‍ക്ക് ടൂറിസ്റ്റ് സ്‌പോട്ടായ ബോണക്കാട് ബംഗ്ലാവ് ഒരു പ്രേതകഥയുമായി ബന്ധപ്പെട്ടാണ് കുപ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നത്.
വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജരും കുടുംബവുമായിരുന്നു 25 GB എന്നു പേരിട്ട ഈ ബംഗ്ലാവില്‍ കഴിഞ്ഞിരുന്നത്. മാനേജരുടെ 13 കാരിയായ മകള്‍ ബംഗ്ലാവില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് അവിടെ താമസിച്ച പലരും ജനാലക്കരികിലും മറ്റും പെണ്‍കുട്ടിയുടെ രൂപം കണ്ടുവെന്നും അവളുടെ ചിരികള്‍ കേട്ടുവെന്നും കഥകള്‍ പ്രചരിച്ചതോടെ ഈ പ്രദേശം കുപ്രസിദ്ധമാവുകയായിരുന്നു.
Content Highlights:dark tourist places in india
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."