ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: ന്യായീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് കാര്യത്തില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി. തീരുമാനം കൊണ്ടുവന്നത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.
ജനസംഖ്യാനുപാതികമായി സ്കോളര്‍ഷിപ്പ് നടപ്പാക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. സാമൂഹ്യ പിന്നോക്കാവസ്ഥ പരിഗണിച്ചുള്ളതാണ് സംവരണം. ഇത് ന്യൂനപക്ഷ വിഭാഗത്തിനുള്ള ആനുകൂല്യമാണ്. അതില്‍ മുസ്ലിം വിഭാഗത്തിന് മാത്രമല്ല, മറ്റുചില വിഭാഗങ്ങള്‍ക്കുകൂടി കൊടുത്തു. ആ കൊടുത്തതില്‍ കുറവുണ്ടായെന്ന പരാതിക്കാണ് ഇപ്പോള്‍ പരിഹാരം കണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മുസ്ലിം വിഭാഗത്തിന് സഹായം വേണമെന്നതില്‍ സര്‍ക്കാരിന് തര്‍ക്കമില്ല. ഒരു വിഭാഗത്തിന് കൊടുക്കുന്നതില്‍ കുറവു വരാതെ മറ്റൊരു വിഭാഗത്തിന് കൊടുക്കുന്ന കാര്യത്തില്‍ അനാവശ്യ തര്‍ക്കം വേണ്ട. അതുകൊണ്ട് പുതിയ തീരുമാനം എല്ലാവര്ക്കും സന്തോഷമുണ്ടാക്കുന്നതാണ്. പ്രതിപക്ഷ നേതാവ് ഇതിനെ പിന്തുണച്ചതും അതുകൊണ്ടാണ്. എന്നാല്‍ അദ്ദേഹത്തെ പിന്നീട് മുസ്ലിം ലീഗ് തിരുത്തിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."