ഡി.കെ ശിവകുമാറിന്റെ വീടുകളില്‍ സി.ബി.ഐ റെയ്ഡ്; രാഷ്ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ്
ബംഗളുരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ വീടുകളില്‍ സി.ബി.ഐ റെയ്ഡ്. ഇന്നലെ രാത്രിയാണ് ശിവകുമാറിന്റെ രാമനഗര ജില്ലയിലെ വീടുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ നിര്‍ണായക രേഖകള്‍ ലഭിച്ചെന്ന് സി.ബി.ഐ പറയുന്നു.
ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഒരു മണിക്കൂറിനുള്ളില്‍ ശിവകുമാറിന്റെ മൂന്ന് വീടുകളിലും സ്ഥാപനങ്ങളിലുമുള്‍പ്പെടെ സി.ബി.ഐ സംഘം റെയ്ഡ് നടത്തിയത്.
അനധികൃത സ്വത്ത് സമ്പാദന കേസിലാണ് സി.ബി.ഐ പരിശോധന നടത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ശിവകുമാറിന് ഇ.ഡി നോട്ടിസ് നല്‍കിയിരുന്നു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ എത്താന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് സി.ബി.ഐ നടപടിയെന്നതാണ് ശ്രദ്ധേയം. അതേസമയം, സി.ബി.ഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. മാനസിക പീഡനമാണെന്ന് ശിവകുറും ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."