രാജ്യത്തെവിടെയും ടിക്കറ്റില്ലാതെ ബസിലും,മെട്രോയിലും യാത്രചെയ്യാം.എസ്.ബി.ഐയുടെ പുതിയ ട്രാന്‍സിറ്റ് കാര്‍ഡെത്തി
നിങ്ങള്‍ രാജ്യം മുഴുവന്‍ യാത്ര ചെയ്യാന്‍ ഇഷ്ടപെടുന്നവരാണോ എങ്കില്‍ ഓരോ തവണയും പണം മുടക്കാതെ രാജ്യത്താകമാനമുള്ള ഗതാഗത മാര്‍ഗങ്ങളില്‍ യാത്ര ചെയ്യാൻ ഉപയോഗിക്കാവുന്ന ഒരൊറ്റ കാര്‍ഡ് എത്തുകയാണ് .റോഡ്,റെയില്‍,ജലം എന്നിവയിലേത് മാര്‍ഗം വഴി യാത്ര ചെയ്താലും ഈ കാര്‍ഡ് ഉപയോഗിക്കാം .റുപേ(RuPay) നാഷണല്‍ മൊബിലിറ്റി കാര്‍ഡ് (NCMC)എന്നിവയുടെ സംയുക്ത പിന്തുണയോടെയാണ് രാജ്യത്തെ ആദ്യ ട്രാന്‍സിറ്റ് കാര്‍ഡ് എസ്.ബി.ഐ പുറത്തിറക്കിയത്.
ഒരു രാജ്യം,ഒരു കാര്‍ഡ് എന്ന ലക്ഷ്യത്തോടെയാണ് പുതിയ കാര്‍ഡ് അവതരിപ്പിക്കുന്നതെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ ദിനേഷ് കുമാര്‍ ഖാര പറഞ്ഞു. ഈ കാര്‍ഡ് ഉപയോഗിച്ച് റീറ്റെയ്ല്‍,ഇ-കോമേഴ്‌സ് പേമെന്റുകളും നടത്താനാകും.മുബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് വേദിയിലാണ് കാര്‍ഡ് പുറത്തിറക്കിയത്.
Content Highlights:indias first transit card launched by sbi bank
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."