പുതിയ മാസ്ക് നിയമം യു.എ.ഇയില്‍ പ്രാബല്യത്തില്‍: നിറപുഞ്ചിരിയോടെ കുട്ടികളും അധ്യാപകരും വിദ്യാലയങ്ങളില്‍
ദുബയ്: യു.എ.ഇയിലെ മുഴുവന്‍ എമിറേറ്റ്സുകളിലും പുതിയ മാസ്ക് നിയമം പ്രാബല്യത്തില്‍. കാലങ്ങള്‍ക്കു ശേഷം മാസ്ക് ഒഴിവാക്കി മുഖം മറയ്ക്കാതെ പുഞ്ചിരിയോടെ വിദ്യാലയങ്ങളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം കുട്ടികളും അധ്യാപകരും പങ്കുവച്ചു. രണ്ടര വര്‍ഷത്തിനു ശേഷമാണ് ഈ ഇളവ് ലഭിക്കുന്നത്. ഏതാണ്ട് 900ത്തിലധികം ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് വിദ്യാര്ഥികള്മാസ്ക് അഴിക്കുന്നത്.
സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമാക്കിയിട്ട് 916 ദിവസങ്ങളായെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടി. കൊവിഡ് രോഗബാധ തടയാന്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയിരുന്ന നിയമത്തില്‍ ഇളവ് വരുത്തി ബുധനാഴ്ച മുതല്‍ സ്കൂളുകളിലും മാളുകളിലും മാസ്ക് നിര്‍ബന്ധമില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരുന്നു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ ആശുപത്രി, മസ്ജിദ്, ട്രെയിന്‍, ബസ് എന്നിവിടങ്ങളില്‍ മാത്രമാണ് മാസ്ക് നിര്‍ബന്ധം. മസ്ജിദുകളില്‍ സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനയും ഇന്നലെ മുതല്‍ ഒഴിവാക്കിയിരുന്നു.
രോഗം സ്ഥിരീകരിച്ചവര്‍ക്ക് ഇനിമുതല്‍ അഞ്ച് ദിവസം മാത്രമാണ് ക്വാറന്റീന്. രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ പി.സി.ആര് ടെസ്റ്റ് നടത്തി ഏഴ് ദിവസം നിരീക്ഷണത്തില്‍ തുടരണം. പി.സി.ആര് ടെസ്റ്റ് രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."