HOME
DETAILS

വികസനം യു.ഡി.എഫിന്

  
backup
September 08 2023 | 18:09 PM

todays-article-about-puthupally-election

അൻസാർ മുഹമ്മദ്

തിരുവനന്തപുരം • വികസനം പറഞ്ഞ് പോരിനിറങ്ങിയ രണ്ടാം പിണറായി സർക്കാർ രണ്ടാം ഉപതെരഞ്ഞെടുപ്പിലും തെന്നിവീണു.
തൃക്കാക്കരയിൽ പരുക്കില്ലാതെ കടന്നു കൂടിയെങ്കിലും പുതുപ്പള്ളിയിൽ ഏറ്റത് കനത്ത പ്രഹരം തന്നെയാണ്. പുതുപ്പള്ളിയിലെ ഇടതുകോട്ടകളിലുണ്ടായ വിള്ളൽ ഉമ്മൻചാണ്ടി തരംഗത്തിലുണ്ടായതാണെന്ന് പരസ്യവിലയിരുത്തൽ നടത്താമെങ്കിലും അതു മാത്രമല്ല കാരണമെന്ന് പാർട്ടി നേതാക്കൾക്ക് രഹസ്യമായെങ്കിലും സമ്മതിക്കേണ്ടി വരും.


കോരിച്ചൊരിയുന്ന മഴയത്തും ആവേശം ചോരാതെ വരിവരിയായി നിന്ന് ജനങ്ങൾ
വോട്ട് ചെയ്തത് സർക്കാരിനെതിരേയുള്ള പ്രതിഷേധമാണെന്ന തിരിച്ചറിവ് സി.പി.എം നേതൃത്വത്തിനുമുണ്ട്. ഉമ്മൻ ചാണ്ടി 2021ൽ നേടിയ 9,044 വോട്ടിന്റെയും 2011ലെ 33,255 വോട്ടിന്റേയും ഭൂരിപക്ഷം തകർത്ത് മണ്ഡലം കണ്ട എറ്റവും ഉയർന്ന ഭൂരിപക്ഷമായ 37,719 ഉയർന്നതോടെ സർക്കാരിനെതിരേയുള്ള നിഷേധവോട്ടിന്റെ വ്യാപ്തിയെ ചൊല്ലി പാർട്ടിയിലും സർക്കാരിനും ഇനി തുടർചർച്ചകളുണ്ടാകും.


ഉപതെരഞ്ഞെടുപ്പ് രണ്ടാം പിണറായി സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പലകുറി ആവർത്തിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പക്ഷേ ഇന്നലെ അതു വിഴുങ്ങി. വിജയം സഹതാപ തരംഗത്തിന്റെയും ബി.ജെ.പി വോട്ടുകളുടെയും തലയിലിട്ടു. എന്നാൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന് കുറഞ്ഞ 12,000 വോട്ടിനെ കുറിച്ച് മൗനത്തിലാണ് പാർട്ടി.
നാലായിരത്തിലധികം വോട്ടുകളാണ് സി.പി.എമ്മിൽ നിന്നുതന്നെ ചാണ്ടി ഉമ്മനിലേക്ക് ഒഴുകിയതെന്നാണ് കണക്കാക്കുന്നത്.


സംഘടനാശക്തിയും മുന്നണി വിപുലീകരണവും സ്ഥാനാർഥി ജെയ്ക് സി.തോമസിന്റെ ഊർജസ്വലതയും മുന്നേറ്റത്തിന് ഇന്ധനമാകുമെന്ന് സി.പി.എം പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. എൽ.ഡി.എഫ് പ്രചാരണത്തിൽ വീഴ്ച വന്നതായി മുന്നണിയിലെ സഖ്യകക്ഷിയായ സി.പി.ഐ കുറ്റപ്പെടുത്തിയതും ഈ തോൽവിയോടു കൂട്ടിവായിക്കാം.

സ്പീക്കർ എ.എൻ.ഷംസീർ കൊളുത്തിവിട്ട മിത്ത് വിവാദവും നടൻ ജയസൂര്യ ഉയർത്തിയ കൃഷിക്കാരുടെ പ്രതിസന്ധിയും എ.സി.മൊയ്തീന്റെ വീട്ടിലെ ഇ.ഡി റെയ്ഡും ഓണക്കിറ്റ് ഒരു വിഭാഗം ആൾക്കാർക്കു മാത്രമാക്കി ചുരുക്കിയതുമെല്ലാം ഇടതു സ്ഥാനാർഥിയുടെ തോൽവിയുടെ ആക്കം കൂട്ടിയ ഒട്ടേറെ ഘടകങ്ങളാണെന്നാണ് വിലയിരുത്തൽ.


പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ ജൈത്രയാത്ര തുടങ്ങുമ്പോൾ പരാജയത്തിന്റെ കാരണങ്ങൾ വിശദീകരിക്കാൻ സി.പി.എം വിയർക്കും. ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പുതുപ്പള്ളിയിൽ ബി.ജെ.പി വോട്ടുകളിൽ സംഭവിച്ച കുറവ് ഉയർത്തിക്കാണിക്കാനാണ് തീരുമാനം.


ബി.ജെ.പിയുടെ വോട്ടുചോർച്ച മാത്രം പുതുപ്പള്ളിയിലെ കനത്ത പരാജയത്തിന്റെ ന്യായീകരണമാകില്ല. സർക്കാരിനും മുഖ്യമന്ത്രിയുടെ കുടുംബത്തിനും എതിരേ ഉയർന്ന ആരോപണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ ഇത്തരം വിഷയങ്ങളും പ്രതിഫലിച്ചുവെന്നത് വ്യക്തമാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പുതുപ്പള്ളിയിലെ സമാനതകളില്ലാത്ത തിരിച്ചടിയെ സഹതാപതരംഗം മാത്രം ചൂണ്ടിക്കാണിച്ച് ലഘൂകരിക്കാനും ഇനി സി.പി.എമ്മിന് സാധിക്കില്ല.

Content Highlights:Today's Article About Puthupally election



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago