യു.എ.ഇയെയും ഒമാനെയും ബന്ധിപ്പിച്ച് യാത്രാ തീവണ്ടി വരുന്നു
മസ്കത്ത്: യു.എ.ഇയെയും ഒമാനെയും ബന്ധിപ്പിച്ച് യാത്രാ തീവണ്ടി സര്‍വീസ് യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ഒമാന്‍ ന്യൂസ് ഏജന്‍സി (ഒ.എന്‍.എ) അറിയിച്ചു. പൊതുജന യാത്രക്കും ചരക്ക് ഗതാഗതത്തിനും ഉപകരിക്കുന്ന വിധത്തിലുള്ള പദ്ധതികരാറില് ഇരുരാജ്യങ്ങളും ഉടന്‍ ഒപ്പുവയ്ക്കും.
മസ്കത്തിലെ സൊഹാറില്‍ നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് അബുദാബിയിലെത്താം. മണിക്കൂറില്‍ 200 കിലോ മീറ്റര്‍ സ്പീഡിലാണ് ട്രെയിന്‍ കടന്നുപോകുക. ചരക്ക് തീവണ്ടുകളുടെ വേഗം 120 കിലോമീറ്ററായിരിക്കും.
റെയില്‍പാതയുടെ നിര്‍മാണത്തിനും നടത്തിപ്പിനുമായി ഒമാന്‍ റെയിലും ഇത്തിഹാദ് റെയിലും സംയുക്ത കമ്പനി രൂപീകരിക്കും. ഒമാനിലെ തുറമുഖ നഗരമായ സോഹാറില്‍ നിന്ന് യു.എ.ഇയിലേക്ക് നിലവില്‍ ചരക്ക് തീവണ്ടി പാതയുണ്ട്. ഈ ചരക്ക്നീക്കത്തിന് കൂടി ഉപകരിക്കുന്ന വിധത്തിലാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."