HOME
DETAILS

പുതുപ്പള്ളി പാഠം

  
backup
September 08 2023 | 18:09 PM

todays-article-by-roni-k-baby

പ്രൊഫ. റോണി കെ. ബേബി

രാഷ്ട്രീയകേരളം ഉറ്റുനോക്കിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം നിരവധി സന്ദേശങ്ങൾ നൽകുന്നതാണ്. 2016ൽ പിണറായി വിജയൻ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള പത്താം ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍ നടന്നത്. ഇതില്‍ പുതുപ്പള്ളിയിൽ മുൻപെങ്ങുമില്ലാത്ത ഭൂരിപക്ഷത്തോടെ യു.ഡി.എഫ് വിജയിച്ചത് അവരുടെ ആത്മവിശ്വാസം കുത്തനെ ഉയർത്തിയിട്ടുണ്ട്. എന്നാൽ ചിട്ടയായ സംഘടനാ സംവിധാനത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അട്ടിമറി വിജയം സമ്മാനിക്കുമെന്ന ഇടത് പ്രതീക്ഷ തകർന്നത് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ സി.പി.എമ്മിന്റെ സാധ്യതകൾക്ക് കനത്ത തിരിച്ചടിയാണ്.

പുതുപ്പള്ളിയിൽ ഇത്തവണ മാറ്റമുണ്ടാകുമെന്ന് ഇടത് ക്യാംപ് കണക്കുകൂട്ടിയിരുന്നു. എന്നാൽ പുതുപ്പള്ളിയെ നീണ്ട 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് മകൻ ചാണ്ടി ഉമ്മൻ്റെ ജയം. 36,454 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി വിജയിച്ചത്. 2011 തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ സുജ സൂസന്‍ ജോര്‍ജിനെതിരേ 33,255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്ലാ ശക്തികേന്ദ്രങ്ങളിലും തകര്‍ന്നടിയാനായിരുന്നു എല്‍.ഡി.എഫിന്റെ വിധി.

കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിക്കെതിരേ മത്സരിച്ചപ്പോള്‍ 1213 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം നേടിയ സ്വന്തം തട്ടകമായ മണര്‍കാട് പഞ്ചായത്തിലും ജെയ്ക് സി. തോമസിന് മുന്നേറാൻ സാധിച്ചില്ല. ആകെ മീനടം ഗ്രാമപഞ്ചായത്തിലെ 153-ാം ബൂത്തിലാണ് 165 വോട്ടിന്റെ ലീഡ് ഇടതുസ്ഥാനാർഥി ജെയ്ക് സി. തോമസ് പിടിച്ചത്. സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ബൂത്തിലും മന്ത്രി വി.എന്‍ വാസവിന്റെ ബൂത്തിലും ജെയ്ക് പിന്നിലായി. വാസവന്റെ ബൂത്തില്‍ 241 വോട്ട് മാത്രമാണ് ജെയ്ക് നേടിയത്.
ഭരണവിരുദ്ധ വികാരം അലയടിച്ചു


കടുത്ത ഭരണവിരുദ്ധ വികാരമാണ് പുതുപ്പള്ളിയിൽ അലയടിച്ചത്. ചാണ്ടി ഉമ്മന് അനുകൂല സഹതാപതരംഗം എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ട് എൽ.ഡി.എഫ് ഈ പ്രതികൂലഘടകത്തെ മൂടിവയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിന്റെ ആദ്യം മുതൽ അവസാന ഘട്ടംവരെ പുതുപ്പള്ളിയിൽ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം തന്നെയാണ്. അഴിമതികൾ, മാസപ്പടി, സർക്കാർ സംവിധാനങ്ങളുടെയും പാർട്ടിയുടെയും ധാർഷ്ട്യ നിലപാടുകൾ, പൊലിസ് അഴിഞ്ഞാട്ടം, ദലിത്-ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേ നടത്തുന്ന അതിക്രമങ്ങൾ, സ്ത്രീസുരക്ഷയിലെ വീഴ്ചകൾ, ജനകീയ സമരങ്ങളോടും നേതാക്കളോടുമുള്ള നിഷേധ നിലപാട്, ആഭ്യന്തര വകുപ്പിന്റെ ഇരട്ടത്താപ്പ്, നികുതി – വൈദ്യുതി – കുടിവെള്ളം എന്നിവയിൽ വരുത്തിയ വർധനവ് തുടങ്ങി സാധാരണക്കാരന്റെ ജീവിതം അതീവ ദുഷ്കരമാക്കുന്ന സർക്കാർ നടപടികൾക്കെതിരേ കടുത്ത പ്രതിഷേധമായിരുന്നു

സമ്മതിദായകർക്കിടയിൽ ഉണ്ടായിരുന്നത്. ഇത് കൃത്യമായി തിരിച്ചറിയുന്നതിന് സി.പി.എമ്മിന്റെ സംഘടനാ സംവിധാനം അമ്പേ പരാജയപ്പെട്ടു. കൂടാതെ, പുതുപ്പള്ളിയിലെ അത്യന്തം വൈകാരിക വിഷയമായ റബർ കർഷകന്റെ ദുരവസ്ഥ എൽ.ഡി.എഫിന്റെ പതനത്തിന് ആക്കംകൂട്ടി. 2014ൽ വിപണിവില 80 രൂപയിൽ താഴെയായപ്പോൾ ഒരു കിലോ റബറിന് 150 രൂപ അനുവദിച്ച ഉമ്മൻ ചാണ്ടി സർക്കാരിന്റെ റബർവില സ്ഥിരത പദ്ധതി ഇടതുസർക്കാർ അട്ടിമറിക്കുന്നതായ പ്രചാരണം കർഷകരെ വലിയ രീതിയിൽ സ്വാധീനിക്കുകയുണ്ടായി.


പുതുപ്പള്ളിയിലെ വികസന മുരടിപ്പുമായി ബന്ധപ്പെട്ട് സി.പി.എം നടത്തിയ അവാസ്തവ പ്രചാരണങ്ങളായ ഇടുങ്ങിയ വഴികൾ, നടപ്പാതയില്ലാത്ത പഞ്ചായത്ത് റോഡുകൾ, കുടിവെള്ള സൗകര്യങ്ങളുടെ അഭാവം, വികസനമില്ലാത്ത ആരോഗ്യകേന്ദ്രങ്ങൾ, അപര്യാപ്തമായ സ്കൂൾ കെട്ടിടങ്ങൾ തുടങ്ങിയവയെല്ലാം എൽ.ഡി.എഫിന് തിരിച്ചടിക്കുകയാണ് ഉണ്ടായത്. അഞ്ചു പതിറ്റാണ്ടിലേറെയായി പുതുപ്പള്ളിയുടെ വികസനം കൺമുമ്പിൽ കണ്ട വോട്ടർമാർ ഇടതുപക്ഷത്തിന്റെ കുപ്രചാരണങ്ങൾ തള്ളി.


തിരിച്ചടിച്ച വ്യക്തിഹത്യകൾ
'ജീവിച്ചിരുന്ന കാലത്ത് ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന' അച്ചു ഉമ്മന്റെ പരാമർശം വാചാലമാണ്. ചാണ്ടി ഉമ്മനെ ലക്ഷ്യമിട്ട് ഉമ്മൻ ചാണ്ടിയുടെ ചികിത്സ വൈകിപ്പിച്ചുവെന്ന ആരോപണം സി.പി.എം ആദ്യഘട്ടത്തിൽ ഉയർത്തി. എന്നാൽ ഇത് തിരിച്ചടിയാകുമെന്ന് കണ്ടതോടെ വ്യക്തികളെയോ കുടുംബത്തെയോ അധിക്ഷേപിച്ചുള്ള പ്രചാരണത്തിന് മുതിരേണ്ടെന്ന നിർദേശം സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് പരസ്യമായി തന്നെ നൽകേണ്ടിവന്നു.

എന്നാൽ, ഇതിനുശേഷം അച്ചു ഉമ്മനെതിരായി വലിയ സൈബർ ആക്രമണമാണ് ഉയർന്നുവന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണാ വിജയനെതിരായി ആ ഘട്ടത്തിൽ ഉയർന്നുവന്ന വെളിപ്പെടുത്തലിൽ മാധ്യമങ്ങൾക്ക് ഇരട്ടത്താപ്പുണ്ടെന്ന് അവകാശപ്പെടാനായി തുടങ്ങിയ പ്രചാരണമാണ് അച്ചുവിനെതിരായ അധിക്ഷേപത്തിന്റെ രൂപമെടുത്തത്. ഒടുവിൽ നിയമനടപടിയുമായി അച്ചു ഉമ്മൻ രംഗത്തെത്തിയതോടെ വെട്ടിലായത് സി.പി.എമ്മാണ്. സെക്രട്ടേറിയറ്റിലെ മുൻ അഡിഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളി എന്ന സി.പി.എം അനുകൂല സംഘടനാനേതാവ് തന്നെ കേസിൽ പ്രതിചേർക്കപ്പെട്ടത് എൽ.ഡി.എഫിനെ സമ്മർദത്തിലാക്കി. ഇതും തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് തിരിച്ചടിയായി.


അപ്രസക്തമായി ബി.ജെ.പി
വോട്ട് നില വർധിപ്പിക്കുമെന്ന അവകാശവാദത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് പുതുപ്പള്ളിയിലെ വോട്ടർമാർ വൻതിരിച്ചടിയാണ് നൽകിയത്. വോട്ടെണ്ണല്‍ തുടങ്ങി ഒന്നേകാല്‍ മണിക്കൂറിനുശേഷമാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ ആയിരം വോട്ട് നേടിയത്. സംഘ്പരിവാർ ഇന്ത്യയിൽ നടപ്പാക്കുന്ന വംശീയ ആക്രമണങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് ബി.ജെ.പിയുടെ വോട്ടുനില മുമ്പത്തേക്കാളും താഴേക്ക് കൊണ്ടുപോയത്.

സംഘ്പരിവാർ രാഷ്ട്രീയത്തിന് കേരളം ഇടം നൽകുകയില്ല എന്ന് ഒരിക്കൽകൂടി പുതുപ്പള്ളി തെളിയിച്ചിരിക്കുന്നു. കഴിഞ്ഞ തവണ 11,000 വോട്ടുകള്‍ പിടിച്ച സ്ഥാനത്താണ് ഈ വോട്ട് ചോര്‍ച്ച. ഏകദേശം 5000 വോട്ടുകളുടെ ചോര്‍ച്ചയാണ് ബി.ജെ.പിക്ക് ഇത്തവണ സംഭവിച്ചത്.

Content Highlights:today's Article By Roni K baby



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago