HOME
DETAILS

തുടർച്ചായി അഞ്ച് ദിവസം ലീവ് എടുത്താൽ കമ്പനിക്ക് നിങ്ങളെ പിരിച്ചുവിടാമോ? ആനുകൂല്യങ്ങൾ കിട്ടുമോ? യുഎഇ നിയമം അറിയാം

  
backup
September 09 2023 | 09:09 AM

uae-law-on-termination-of-employee-who-continuously-absent

തുടർച്ചായി അഞ്ച് ദിവസം ലീവ് എടുത്താൽ കമ്പനിക്ക് നിങ്ങളെ പിരിച്ചുവിടാമോ? ആനുകൂല്യങ്ങൾ കിട്ടുമോ? യുഎഇ നിയമം അറിയാം

ഓരോ സ്ഥാപനത്തിലും തൊഴിൽ എടുക്കുന്നവർക്ക് അതാത് സ്ഥാപനം നിയമപ്രകാരമുള്ള ലീവ് അനുവദിക്കാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ സ്ഥാപനം തരുന്ന ലീവിന് പുറമെ കൂടുതൽ ലീവ് ആവശ്യമായി വരികയും പലരും അത് എടുക്കാറുമുണ്ട്. എന്നാൽ ലീവ് ഇങ്ങനെ എത്ര ദിവസം വരെ എടുക്കാമെന്നത് പലരുടെയും സംശയമാണ്. ഇക്കാര്യത്തിൽ നിയമം എന്തുപറയുന്നു എന്നത് പ്രധാനമാണ്.

അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ജീവക്കാർ തുടർച്ചായി അഞ്ച് ദിവസത്തേക്ക് ലീവ് എടുത്താൽ കമ്പനിക്ക് അവരെ പിരിച്ചുവിടാമോ? നിങ്ങളുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും പിടിച്ച് വെക്കാമോ? കമ്പനി പിരിച്ചുവിട്ടാൽ എന്താണ് ചെയ്യേണ്ടത്? യുഎഇ തൊഴിൽ നിയമം നിങ്ങളെ സഹായിക്കാൻ എത്തുമോ? നിയമം എന്താണ് പറയുന്നത് എന്ന് നോക്കാം.

നിങ്ങളുടെ കമ്പനി ഒരു അർദ്ധ സർക്കാർ സ്ഥാപനമാണെങ്കിൽ തൊഴിൽ നിയമമല്ല, ഹ്യൂമൻ റിസോഴ്‌സ് നിയമമാണ് നിങ്ങൾക്ക് ബാധകമാവുക. ലേബർ കോടതികൾക്ക് മുമ്പോ നേരിട്ടോ കേസ് ഫയൽ ചെയ്യാൻ നിങ്ങൾക്ക് സാധിക്കില്ല. പകരം അഡ്മിനിസ്‌ട്രേറ്റീവ് കോടതികൾക്ക് (സിവിൽ കോടതികൾ) മുൻപാകെയാണ് നിങ്ങൾ പോകേണ്ടത്. എന്നാൽ പരാതിയിൽ ആദ്യം ദുബൈ നിയമകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ പരാതി പരിഹരിക്കാനുള്ള ഒരു മധ്യസ്ഥ ശ്രമം നടക്കും.

തർക്കം രമ്യമായി പരിഹരിച്ചില്ലെങ്കിൽ, അഡ്മിനിസ്ട്രേറ്റീവ് കോടതികളിൽ കേസ് ഫയൽ ചെയ്യാൻ നിങ്ങളെ അനുവദിച്ച് കൊണ്ടുള്ള റഫറൽ കത്ത് നിങ്ങൾക്ക് വകുപ്പ് നൽകും. ഈ റഫറൽ കത്ത് ഇല്ലാതെ നിങ്ങൾക്ക് നേരിട്ട് കോടതിയിൽ കേസ് ഫയൽ ചെയ്യാൻ കഴിയില്ല.

ദുബൈ ഗവൺമെന്റിന്റെ ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് ആർട്ടിക്കിൾ (118), (128) നിയമത്തിലെ 2018 ലെ നമ്പർ (8) ഒ പ്രകാരം അഞ്ച് ദിവസത്തെ അവധിക്ക് നിങ്ങളെ പിരിച്ചുവിടാൻ സാധിക്കില്ല. ഈ നിയമത്തിലെവിടെയും അഞ്ച് ദിവസത്തെ നിങ്ങളുടെ അസാന്നിധ്യം ജോലി അവസാനിപ്പിക്കുന്നതിന് കാരണമാകുമെന്ന് പ്രസ്താവിച്ചിട്ടില്ല. ഒപ്പം നിങ്ങളുടെ അവകാശങ്ങൾ നഷ്‌ടപ്പെടുമെന്നും നിയമം പറഞ്ഞിട്ടില്ല.

നിയമത്തിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്:

മുൻ‌കൂർ അനുമതിയില്ലാതെയോ മതിയായ കാരണം ഇല്ലാതെയോ ഒരു വർഷത്തിൽ 15 ദിവസം തുടർച്ചായോ അല്ലെങ്കിൽ 21 പ്രവർത്തി ദിനമോ നിങ്ങൾ ജോലിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുകയോ സ്ഥാപനത്തിൽ വരാതിരിക്കുകയോ ചെയ്‌താൽ നിങ്ങളുടെ സേവനം അവസാനിപ്പിക്കാൻ കമ്പനിക്ക് അധികാരമുണ്ട്.

കൂടാതെ, യു.എ.ഇ. ഇതര ദേശീയ ജീവനക്കാരന്, ആർട്ടിക്കിൾ (133) അനുസരിച്ച്, അവന്റെ സേവനത്തിന്റെ അവസാനത്തിൽ ഇനിപ്പറയുന്ന രീതിയിൽ സേവനാനന്തര ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ട്:

  1. ആദ്യത്തെ അഞ്ച് (5) വർഷത്തെ സേവനത്തിന് പ്രതിവർഷം ഒരു മാസത്തെ അടിസ്ഥാന ശമ്പളം
  2. തുടർന്നുള്ള അഞ്ച് (5) വർഷത്തെ സേവനത്തിന് പ്രതിവർഷം ഒന്നര മാസത്തെ അടിസ്ഥാന ശമ്പളം; ഒപ്പം
  3. മുകളിൽ സൂചിപ്പിച്ച കാലയളവുകളിൽ കൂടുതലുള്ള വർഷങ്ങളിൽ രണ്ട് മാസത്തെ അടിസ്ഥാന ശമ്പളം.

അവസാനത്തെ തുടർച്ചയായ സേവന കാലയളവിൽ ജീവനക്കാരന് ലഭിച്ച അവസാനത്തെ അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് എൻഡ്-ഓഫ്-സർവീസ് ഗ്രാറ്റുവിറ്റി കണക്കാക്കുന്നത്, കൂടാതെ ഒരു മാസത്തിന്റെ ഏതെങ്കിലും ഭാഗം മുഴുവൻ മാസമായി കണക്കാക്കുകയും ചെയ്യും. ഡിപ്പാർട്ട്‌മെന്റിലെ യഥാർത്ഥ സേവന കാലയളവ് ഒരു വർഷത്തിൽ കുറവാണെങ്കിൽ ഒരു ജീവനക്കാരന് എൻഡ്-ഓഫ്-സർവീസ് ഗ്രാറ്റുവിറ്റിക്ക് അർഹതയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  13 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  13 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  13 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  13 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  13 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  14 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  14 days ago