'പാണക്കാട് ചെന്നപ്പോള്‍ കണ്ടത് മെഴ്‌സിഡസ് ബെന്‍സിന്റെ ഷോറൂം': മുസ്‌ലിംകള്‍ക്ക് പിന്നോക്കാവസ്ഥയില്ലെന്ന് കെന്നഡി കരിമ്പിന്‍കാല
കേരളത്തില്‍ മുസ്‌ലിംകള്‍ക്ക് പിന്നോക്കാവസ്ഥയില്ലെന്നും വളരെയധികം മുന്നോട്ടുപോയെന്നും ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ പ്രതിനിധി കെന്നഡി കരിമ്പിന്‍കാല. പാണക്കാട് ലീഗിന്റെ യോഗ സമയത്ത് പോയപ്പോള്‍ കണ്ട കാറുകളെ ചൂണ്ടിക്കാട്ടിയാണ് കെന്നഡിയുടെ പരാമര്‍ശം. മീഡിയവണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് പരാമര്‍ശം.
കെന്നഡി കരിമ്പിന്‍കാല പറഞ്ഞതിങ്ങനെ:
''ശിഹാബ് തങ്ങള്‍ ജീവിച്ചിരുന്ന സമയത്താണ്. ഞാന്‍ ഒരു പ്രാവശ്യം ഞാന്‍ ആ തറവാട്ടില്‍ ചെന്നപ്പോള്‍ മുസ്‌ലിംലീഗിന്റെ ഒരു കമ്മിറ്റി നടക്കുകയാണ്. മുസ്‌ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശമെടുക്കുന്ന മുസ്‌ലിം ലീഗ് അവരുടെ നേര്‍ചിത്രമാണെങ്കില്‍ ഞാന്‍ പാണക്കാട്ട് കണ്ടത് മെഴ്‌സിഡസ് ബെന്‍സിന്റെ ഷോറൂമാണ്. അതില്‍ അത്ഭുതപ്പെട്ടുപോയി. നല്ലകാര്യം. നമ്മുടെ നേതാക്കളൊന്നും ദരിദ്രവാസികളല്ല, എല്ലാവരും നല്ല നിലയിലാണ്. മുസ്‌ലിം വിഭാഗത്തിന്റെ ഗതി കേരളത്തില്‍ തുലോം താഴെയാണ് എന്ന് പറയുന്നത് യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല. ഞാന്‍ സമ്മതിക്കുന്നു ബംഗാളില്‍ മോശമാണ് ബിഹാറില്‍ മോശമാണ് ഒഡീഷയില്‍ മോശമാണ് പക്ഷെ കേരളത്തില്‍ അങ്ങനെയല്ല''
വിവിധ മതവിഭാഗങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഒരു വിഭാഗത്തിന്റെ ക്ഷേമം അന്വേഷിച്ചു കൊണ്ട് ഒരു കമ്മിറ്റി വയ്ക്കുന്നു. ന്യൂനപക്ഷ കമ്മിഷന്‍ എന്നു പറഞ്ഞാല്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിന്റെ താത്പര്യം സംരക്ഷിക്കാനാണോ? സച്ചാര്‍ കമ്മിഷന്‍ കേരളത്തിലെ എത്ര സ്ഥലത്ത് തെളിവെടുപ്പ് നടത്തിയെന്നും കെന്നഡി ചോദിച്ചു.
സച്ചാര്‍ കമ്മറ്റിയിലെ റിപ്പോര്‍ട്ട് എടുത്തു നോക്കണം. അതില്‍ പരമാര്‍ശമുണ്ട്. മുസ്‌ലിംകളില്‍ ഒ.ബി.സി ആനുകൂല്യം ലഭിക്കുന്ന അഞ്ച് വിഭാഗങ്ങളില്‍ മൂന്നോളം സവര്‍ണ്ണ വിഭാഗങ്ങളുണ്ട്. മുസ്‌ലിംള്‍ക്ക് പിന്നോക്കാവസ്ഥയില്ല. മുസ്‌ലിം വളരെയധികം മുന്നോട്ടുപോയി കഴിഞ്ഞുവെന്നും കെന്നഡി വാദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."