HOME
DETAILS
MAL
ഇന്ത്യക്ക് ഇരുട്ടടി; ജസ്പ്രീത് ബുമ്ര ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്
backup
September 29 2022 | 11:09 AM
മുംബൈ: ഇന്ത്യക്ക് വന്‍ തിരിച്ചടിയായി രവീന്ദ്ര ജഡേജയുടെയും സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രയുടെയും പരുക്ക്. പുറംവേദനയെ തുടര്‍ന്ന് താരത്തിന് ഡോക്ടര്‍മാര്‍ ആറ് മാസത്തെ വിശ്രമം നിര്‍ദ്ദേശിച്ചതോടെയാണ് താരം ടീമിനൊപ്പം ഉണ്ടാകില്ലെന്ന് ഉറപ്പായത്.
കാര്യവട്ടത്ത് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യില്‍ ബുമ്ര പുറംവേദനയെ തുടര്‍ന്ന് കളിച്ചിരുന്നില്ല. പിന്നാലെ നടത്തിയ വിശദ പരിശോധനയ്ക്ക് ശേഷമാണ് വിശ്രമം നിര്‍ദ്ദേശിച്ചത്.
അതേസമയം ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ഇന്നലെ ആദ്യ ടി20യ്ക്ക് ടോസ് ഇടാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് താരം പുറംവേദന അനുഭവപ്പെടുന്ന കാര്യം ബിസിസിഐ മെഡിക്കല്‍ സംഘത്തെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."