ആണവായുധം അംഗീകരിക്കാന്‍ പാടില്ല; റഷ്യയെ ശക്തമായി അപലപിക്കാതെ സംയുക്ത പ്രഖ്യാപനം
ആണവായുധം അംഗീകരിക്കാന്‍ പാടില്ല; റഷ്യയെ ശക്തമായി അപലപിക്കാതെ സംയുക്ത പ്രഖ്യാപനം
ന്യൂഡല്‍ഹി: ഉക്രെയ്ന്‍ യുദ്ധത്തിന് യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം പരിഹാരം ഉണ്ടാകണമെന്ന് ജി 20 സംയുക്ത പ്രസ്താവന. റഷ്യയെ ശക്തമായി അപലപിക്കാതെയാണ് സംയുക്ത പ്രഖ്യാപനം. കൊവിഡിനു ശേഷമുള്ള മനുഷ്യദുരിതം കൂട്ടാന്‍ ഉക്രെയ്ന്‍ യുദ്ധം ഇടയാക്കി. ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം പാടില്ല. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ല. ഭക്ഷ്യഊര്‍ജ സുരക്ഷയെ കരുതി സൈനിക നീക്കം പാടില്ലെന്നും സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു.
'ആണവായുധങ്ങളുടെ ഉപയോഗമോ ഭീഷണിയോ അസ്വീകാര്യമാണ്. യുഎന്‍ ചാര്‍ട്ടറിന് അനുസൃതമായി, എല്ലാ രാജ്യങ്ങളും ഏതെങ്കിലും രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയ്ക്കും പരമാധികാരത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും എതിരായി പ്രദേശിക ഏറ്റെടുക്കല്‍ നടത്താനുള്ള ഭീഷണിയോ ബലപ്രയോഗമോ ഒഴിവാക്കണം'.
രാജ്യാന്തര നിയമത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാരാജ്യങ്ങളും തയ്യാറാവണം. സംഘര്‍ഷങ്ങളില്‍ സമാധാനപരമായ പരിഹാരം വേണം, പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനുള്ള ശ്രമം, നയതന്ത്രം, ചര്‍ച്ച എന്നിവ പ്രധാനമാണെന്നും സംയുക്ത പ്രമേയത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."