പോപ്പുലര്‍ ഫ്രണ്ട് നിരോധനം; അനാവശ്യ തിടുക്കവും ആവേശവും വേണ്ടെന്ന് പൊലിസിനോട് മുഖ്യമന്ത്രി
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ ഭാഗമായുള്ള നടപടികള്‍ നിയമപ്രകാരം മാത്രമേ ആകാവൂയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടപടിയുടെ പേരില്‍ വേട്ടയാടല്‍ ഉണ്ടാകരുത്. നടപടിയുടെ പേരില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കലക്ടര്‍മാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. നടപടികള്‍ നിയമപ്രകാരമായി മാത്രം നടപ്പിലാക്കിയാല്‍ മതി. അനാവശ്യ തിടുക്കം പാടില്ല. നടപടികളില്‍ വീഴ്ചയുണ്ടാകരുത്.
സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരെ നിരന്തരം നിരീക്ഷണത്തിന് വിധേയമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പിഎഫ്‌ഐ നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ മുദ്രവയ്ക്കാനുമാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
അതേസമയം,പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പാര്‍ട്ടി നേതാക്കളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പുറമേ എസ്ഡിപിഐ നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകളും പൂട്ടിച്ചു. ഇന്നലെ കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിനെ കോടതി റിമാന്‍ഡ് ചെയ്തു. ഒകട്‌ടോബര്‍ 20 വരൊയാണ് റിമാന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."