HOME
DETAILS
MAL
എന്ജിന് തകരാര്‍; യശ്വന്ത്പൂര്‍ എക്സ്പ്രസ് മൂന്നു മണിക്കൂറോളം വൈകി
backup
August 25 2016 | 20:08 PM
വടകര: എന്ജിന് തകരാറു കാരണം കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്സ്പ്രസ് വടകരക്കു സമീപം മൂന്നു മണിക്കൂറോളം പിടിച്ചിട്ടു. 6.45നാണ് എന്ജിന് തകരാറ് ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ ട്രെയിന്‍ പിടിച്ചിടുകയായിരുന്നു.
വടകര കരിമ്പനപാലത്തിനും കോട്ടക്കടവിനും ഇടയിലാണ് ട്രെയിന്‍ നിര്‍ത്തിയത്. കോട്ടക്കടവ് റെയില്‍വേ ഗേറ്റ് ഇതുമൂലം അടഞ്ഞുകിടന്നതിനാല്‍ വാഹനയാത്രക്കാരും ഏറെ ബുദ്ധിമുട്ടി. രാത്രി 9.20ഓടെയാണ് കോഴിക്കോട് നിന്നും എന്ജിന് കൊണ്ടുവന്ന് ട്രെയിന്‍ യാത്രതുടര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."