വിദ്വേഷ പ്രചാരണം ; ഫേസ്ബുക്ക് റോഹിംഗ്യർക്ക് നഷ്ടപരിഹാരം നൽകണം
പാരിസ് • വിദ്വേഷ പ്രചാരണത്തെ സഹായിച്ചതിന് ഫേസ്ബുക്ക് റോഹിംഗ്യർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ. 2017 ൽ മ്യാൻമറിൽ റോഹിംഗ്യർക്കെതിരേ ആക്രമണം നടക്കുന്നതിന് മുൻപ് ഫേസ്ബുക്ക് ഉൾപ്പെടെ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടന്നിരുന്നു.
വിദ്വേഷ പ്രചാരണത്തെ ശ്രദ്ധിക്കുന്ന യൂസർമാർക്ക് ഫേസ്ബുക്കിന്റെ അൽഗൊരിതം വഴി ഇത്തരത്തിലുള്ള കൂടുതൽ ഉള്ളടക്കങ്ങൾ എത്തിച്ചെന്നാണ് ആരോപണം. ഇത് വിദ്വേഷ പ്രചാരണത്തിന് ആക്കം കൂട്ടിയെന്ന് ആംനെസ്റ്റി പറയുന്നു. വിദ്വേഷ പോസ്റ്റുകൾക്കെതിരേ ആളുകൾ റിപ്പോർട്ട് ചെയ്തിട്ടും ഫേസ്ബുക്ക് നടപടിയെടുത്തില്ല. ഫേസ്ബുക്കിലെ മുതിർന്ന ജീവനക്കാർക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ വിദ്വേഷ പ്രചാരണവും വംശീയ വിരുദ്ധ പോസ്റ്റുകളും ഉള്ളതായി അറിവുണ്ടായിരുന്നു. റോഹിംഗ്യൻ പ്രതിനിധികൾ ഫേസ്ബുക്കിനെതിരേ ഇക്കാര്യത്തിൽ നിയമ നടപടി സ്വീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ഡിസംബറിൽ കാലിഫോർണിയയിലും മെറ്റയ്‌ക്കെതിരേ റോഹിംഗ്യൻ അഭയാർഥികൾ 150 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."